ജഡ്ജിക്ക് കോഴ വാഗ്ദാനം; രജിസ്ട്രാറുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

Update: 2017-11-01 14:01 GMT
Editor : admin
ജഡ്ജിക്ക് കോഴ വാഗ്ദാനം; രജിസ്ട്രാറുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി
Advertising

സ്വര്‍ണ്ണക്കടത്ത് കേസില്‍ വിധി സ്വാധീനിക്കാനായി കോഴ വാഗ്ദാനം ചെയ്തെന്ന് ഹൈക്കോടതി ജഡ്ജിയുടെ വെളിപ്പെടുത്തലില്‍ വിജിലന്‍സ് വിഭാഗം നടപടി ആരംഭിച്ചു.

Full View

സ്വര്‍ണ്ണക്കടത്ത് കേസില്‍ വിധി സ്വാധീനിക്കാനായി കോഴ വാഗ്ദാനം ചെയ്തെന്ന് ഹൈക്കോടതി ജഡ്ജിയുടെ വെളിപ്പെടുത്തലില്‍ വിജിലന്‍സ് വിഭാഗം നടപടി ആരംഭിച്ചു. ഹൈക്കോടതി രജിസ്ട്രാറുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. വെളിപ്പെടുത്തല്‍ നടത്തിയ ജസ്റ്റിസ് കെടി ശങ്കരന്റെ അനുമതിയോടെയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.

ജസ്റ്റിസ് കെടി ശങ്കരന് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ ഇന്ന് ഉച്ചയോടെയാണ് വിജിലന്‍സ് സംഘം ഹൈക്കോടതി രജിസ്ട്രാറുടെ മൊഴി രേഖപ്പെടുത്തിയത്. കോഴ വാഗ്ദാനം സംബന്ധിച്ച് കോടതി മുറയില്‍ ജഡ്ജി വെളിപ്പെടുത്തല്‍ നടത്തിയത് സംബന്ധിച്ച് രജിസ്ട്രാര്‍ തെളിവ് നല്‍കി. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്‍പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. അഭിഭാഷകരുടെ മൊഴി രേഖപ്പെടുത്തിയശേഷം വേണ്ടിവന്നാല്‍ ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ ജഡ്ജിയുടെ മൊഴിയും രേഖപ്പെടുത്തും. നെടുമ്പാശേരി സ്വര്‍ണ കടത്ത് കേസില്‍ കോഫേപോസ നിയമപ്രകാരം തടവിലുള്ള പ്രതിയുടെ അനുയായി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു ജസ്റ്റിസ് കെടി ശങ്കരന്റെ വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് കേസ് കേള്‍ക്കുന്നതില്‍ നിന്ന് താന്‍ പിന്‍മാറുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News