കുട്ടികളെ തെരുവ്നായകളില്‍ നിന്നും രക്ഷിക്കാന്‍ മാതാപിതാക്കള്‍ രംഗത്ത്

Update: 2017-11-14 14:19 GMT
Editor : Jaisy
കുട്ടികളെ തെരുവ്നായകളില്‍ നിന്നും രക്ഷിക്കാന്‍ മാതാപിതാക്കള്‍ രംഗത്ത്
Advertising

നിയമ തടസങ്ങള്‍ പറഞ്ഞ് പഞ്ചായത്തും സര്‍ക്കാരും തെരുവ്നായകളുടെ കാര്യത്തില്‍ നിസംഗരാകുകയാണ്

Full View

ചീലുവമ്മയെ തെരുവ് നായ കടിച്ച് കൊന്നതിന്റെ ഞെട്ടല്‍ മാറിയിട്ടില്ലെങ്കിലും തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ഇപ്പോഴത്തെ ആശങ്ക സ്വന്തം കുട്ടികളെ ഓര്‍ത്താണ്. നിയമ തടസങ്ങള്‍ പറഞ്ഞ് പഞ്ചായത്തും സര്‍ക്കാരും തെരുവ്നായകളുടെ കാര്യത്തില്‍ നിസംഗരാകുമ്പോള്‍, സ്വന്തം കുട്ടികളെ തെരുവ് നായകളില്‍ നിന്നും രക്ഷിക്കാന്‍ മാതാപിതാക്കള്‍ തന്നെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചിരിക്കുയാണ്.

ചീലുവമ്മയുടെ കൊച്ചുമകള്‍ രമ്യയെ പോലെ നിരവധി കുട്ടികളുണ്ട് ഇവിടെ. ഏത് നിമിഷവും തെരുവ് നായകളുടെ പല്ലിന് തങ്ങള്‍ ഇരയാകുമോ എന്ന് പേടിച്ചാണ് ഇവര്‍ ജീവിക്കുന്നത്. കുട്ടികളെ സ്കൂളില്‍ വിടാനോ കളിക്കാന്‍ വിടാനോ ഇവിടുത്തെ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ പേടിയാണ്. ചീലുവമ്മയ്ക്കുണ്ടായ അവസ്ഥ തങ്ങളുടെ കുട്ടികള്‍ക്ക് ഉണ്ടാകുമോ എന്ന് ഇവര്‍ ഭയക്കുന്നു. തെരുവ് നായകളുടെ കാര്യത്തില്‍ ഉടന്‍ നടപടി എടുക്കുമെന്ന് അധികാരികള്‍ പറയുബോഴും ഈ വാക്കുകളിലൊന്നും ഇപ്പോള്‍ ഇവര്‍ക്ക് വിശ്വാസമില്ല.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News