പദവിക്കായി കീറക്കടലാസില്‍ കുറിപ്പ് നല്‍കേണ്ട ആവശ്യമില്ലെന്ന് വി എസ്

Update: 2017-11-15 21:54 GMT
Editor : admin
പദവിക്കായി കീറക്കടലാസില്‍ കുറിപ്പ് നല്‍കേണ്ട ആവശ്യമില്ലെന്ന് വി എസ്
Advertising

സ്ഥാനം ചോദിച്ച് യെച്ചൂരിക്ക് കുറിപ്പ് നല്‍കിയെന്ന പ്രചാരണം കളളമാണ്.ഏഴരപതിറ്റാണ്ട് നീണ്ട പൊതുജീവിതത്തിനിടെ സ്ഥാനമാനങ്ങള്‍ക്ക്...

Full View

സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ട് സീതാറാം യെച്ചൂരിക്ക് കുറിപ്പ് നൽകിയെന്ന വാർത്ത നിഷേധിച്ച് വിഎസ്.പദവിക്കായി കീറക്കടലാസിൽ കുറിപ്പ് നൽകേണ്ട ആവശ്യമില്ലെന്നും സ്ഥാനമാനങ്ങൾ കിട്ടുമെന്ന് കരുതിയല്ല പൊതുപ്രവർത്തനത്തിനിറങ്ങിയതെന്നും വിഎസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മുല്ലപ്പെറിയാർ വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിഎസ് കോടിയേരിക്ക് കത്തയക്കുകയും ചെയ്തു

സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ട് സീതാറാം യെച്ചൂരിക്ക് കുറിപ്പ് കൈമാറിയെന്ന വാർത്തകൾക്കെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഎസ് അച്യുതാനന്ദൻ ആഞ്ഞടിച്ചത്.ചില മാധ്യമങ്ങൾ തനിക്കെതിരെ പച്ചക്കളളം പ്രചരിപ്പിക്കുകയാണെന്നും പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ കുറിപ്പു നൽകേണ്ട ആവശ്യം തനിക്കില്ലെന്നും വിഎസ് വ്യക്തമാക്കി. ഞാൻ കൂടി നട്ടുനനച്ചുണ്ടാക്കിയ പ്രസ്ഥാനത്തിൻറ നേതാക്കളോട് എന്തുകാര്യവും നേരിട്ടും എഴുതിയും പറയാനുളള അവകാശം എനിക്കുണ്ട്.

സത്യപ്രതിജ്ഞക്കും അതിനുമുൻപുമുളള ദിവസങ്ങളിലും യെച്ചൂരിയെ പലതവണ കണ്ടിരുന്നു.അപ്പോഴൊന്നും നൽകാതെ സത്യപ്രതിജ്ഞ ചടങ്ങിൽ കീറക്കടലാസിലാണ് ഇത്തരം കാര്യങ്ങൾ എഴുതി നൽകുന്നത് എന്ന വിചിത്രഭാവനയുടെ ഉളുപ്പില്ലായ്മ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ലെന്നും വിഎസ് പരിഹസിച്ചു. പദവികൾ ആവശ്യപ്പെട്ട് ഞാൻ കുറിപ്പ് നൽകിയെന്ന് യെച്ചൂരി പറഞ്ഞിട്ടില്ല. പല അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ വന്നിട്ടുണ്ടെന്നും അത് കൈമാറിയെന്നുമാണ് യെച്ചൂരി പറഞ്ഞത്. സ്ഥാനമാനങ്ങൾ കിട്ടുമെന്ന് കരുതിയല്ല പൊതുപ്രവർത്തനത്തിനിറങ്ങിയതെന്നും അതുകൊണ്ട് തന്നെ ഇനിയും ജനങ്ങൾക്കൊപ്പം അവരിലൊരാളായി ഉണ്ടാകുമെന്നും പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് വിഎസ് അവസാനിപ്പിക്കുന്നത്.

അതേ സമയം വിഎസിന് പദവി നൽകുന്ന കാര്യത്തിൽ ഇന്നത്തെ മന്ത്രിസഭയോഗം തീരുമാനമെടുത്തില്ല. നിയമവശങ്ങൾകൂടി പരിഗണിച്ചശേഷം തീരുമാനം എൽഡിഎഫിൽ എടുക്കാമെന്നാണ് മന്ത്രിസഭയോഗത്തിലുണ്ടായ ധാരണ. മുല്ലപ്പെറിയാറിൽ പുതിയ ഡാം ആവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെയാണ് വിഎസ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു കത്തയച്ചത്. എൽഡിഎഫിലെ ധാരണക്കും നിയമസഭ പ്രമേയത്തിനും എതിരാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. എൽഡിഎഫ് യോഗം ചേർന്ന് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ജനങ്ങളിലൊരാളായി തുടരുമ്പോള്‍ ഞാന്‍ ഇന്ന് പുതിയ വാടകവീട്ടിലേക്ക് താമസം മാറുകയാണ്.മുമ്പേ തീരുമാനിച്ചതാണിത്. അതനുസരിച്...

Posted by VS Achuthanandan on Wednesday, June 1, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News