പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 23 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപയുടെ വര്‍ധന
ഇന്ധന വിലവര്‍ധനക്ക് പിന്നാലെ സംസ്ഥാനത്ത് പാചകവാതകവില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 23 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപയുമാണ് വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് പാചകവാതക വിതരണ കമ്പനികളുടെ വിശദീകരണം. അസംസ്കൃത എണ്ണയുടെ വിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും വില പുതുക്കി നിശ്ചയിക്കാറുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കളേക്കാള്‍ വാണിജ്യ ഉപഭോക്താക്കള്‍ക്കാണ് വിലക്കയറ്റം തിരിച്ചടിയാവുക.
കഴിഞ്ഞ മാസവും പാചകവാതക വില ഉയര്‍ത്തിയിരുന്നു. സിലിണ്ടറിന് 18 രൂപയായിരുന്നു വില കൂട്ടിയത്. കഴിഞ്ഞ രണ്ട് മാസം കൊണ്ട് 50ഓളം രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്.