വിഎസിനെതിരായ ഉമ്മന്‍ചാണ്ടിയുടെ ഉപഹരജി കോടതി തള്ളി
വിഎസിന്‍റെ പരസ്യപ്രസ്താവനകള്‍ വിലക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഉപഹരജി തിരുവനന്തപുരം അഡിഷണല്‍ ജില്ലാ കോടതി തള്ളി.
വിഎസിന്‍റെ പരസ്യപ്രസ്താവനകള്‍ വിലക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഉപഹരജി തിരുവനന്തപുരം അഡിഷണല്‍ ജില്ലാ കോടതി തള്ളി. പ്രസ്താവനകള്‍ വിലക്കിക്കൊണ്ടുളള കോടതിവിധി തന്‍റെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന് വിഎസ് കോടതിയില്‍ പറഞ്ഞു. വിധി ഇന്ന് പറയട്ടെയെന്ന കോടതിയുടെ ചോദ്യത്തിന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകനും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.
ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകളുണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വിഎസിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. ടൈറ്റാനിയം കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഉള്‍പ്പെടെ 8 രേഖകള്‍ വിഎസ് കോടതിയില്‍ ഹാജരാക്കി. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പാക്കാന്‍ തയ്യാറുണ്ടോയെന്ന മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ വെല്ലുവിളി വിഎസിന്റെ അഭിഭാഷകന്‍ സ്വീകരിച്ചു.
അതേസമയം, ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്ഐആറോ കുറ്റപത്രമോ ഉളളതായി ഒരിടത്തും പറഞ്ഞിട്ടില്ലെന്നും വിഎസിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ കേസുകളില്ലെന്ന വാദത്തില്‍ അഭിഭാഷകന്‍ ഉറച്ചു നിന്നു. വിഎസ് സമര്‍പ്പിച്ച രേഖകള്‍ യഥാര്‍ത്ഥ തെളിവുകളല്ലെന്ന് വാദിച്ച അഭിഭാഷകന്‍, ഉമ്മന്‍ചാണ്ടിക്കെതിരെ കേസുകളില്ലെന്ന ഉപലോകായുക്തയുടെ വിധിയും കോടതിയില്‍ സമര്‍പ്പിച്ചു.