സിവില്‍ സര്‍വീസും അഴിമതിമുക്തമാക്കണമെന്ന് വിഎസ്

Update: 2018-01-07 04:36 GMT
Editor : admin
സിവില്‍ സര്‍വീസും അഴിമതിമുക്തമാക്കണമെന്ന് വിഎസ്
Advertising

എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിമുക്ത ഭരണം കാഴ്ച്ചവെക്കുമ്പോള്‍ സിവില്‍സര്‍വീസും അഴിമതി മുക്തമാക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

Full View

എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിമുക്ത ഭരണം കാഴ്ച്ചവെക്കുമ്പോള്‍ സിവില്‍സര്‍വീസും അഴിമതി മുക്തമാക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഎസ് പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന എന്‍ജിഒ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി രഹിത സേവനം ജനങ്ങളിലെത്തിക്കുക എന്നത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്. വില്ലേജ് ഓഫീസില്‍ സ്ഫോടനം നടത്തിയത് പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സേവനം നിഷേധിച്ചത് കൊണ്ടാണ്. ഈ സംഭവം ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിക്കണമെന്നും വിഎസ് പറഞ്ഞു. പൊതുജനങ്ങളാണ് ഉദ്യോഗസ്ഥരുടെ യജമാന്‍മാര്‍. ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഓഫീസിലെത്തി ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പുതിയ സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. എന്‍ജിഒ യൂണിയന്റെ സംസ്ഥാന സമ്മേളനം 30-ാം തിയ്യതിയാണ് സമാപിക്കുക. സിവില്‍ സര്‍വ്വീസുമായി ബന്ധപെട്ട് നിരവധി ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News