എറണാകുളത്ത് ഗ്രാമങ്ങളില്‍ പണരഹിത വിനിമയം നടത്തുന്നത് 9 ശതമാനം മാത്രം

Update: 2018-01-08 22:05 GMT
Editor : Sithara
എറണാകുളത്ത് ഗ്രാമങ്ങളില്‍ പണരഹിത വിനിമയം നടത്തുന്നത് 9 ശതമാനം മാത്രം
Advertising

സമ്പൂര്‍ണ ബാങ്കിങ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ട എറണാകുളത്തെ ഗ്രാമീണ പ്രദേശങ്ങളില്‍ 9 ശതമാനം പേര്‍ മാത്രമാണ് ഇത്തരത്തില്‍ വിനിമയം നടത്തുന്നവരെന്ന് പഠന റിപ്പോര്‍ട്ട്.

Full View

കറന്‍സി രഹിത വിനിമയത്തെകുറിച്ച് രാജ്യം സംസാരിക്കുമ്പോഴും സമ്പൂര്‍ണ ബാങ്കിങ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ട എറണാകുളത്തെ ഗ്രാമീണ പ്രദേശങ്ങളില്‍ 9 ശതമാനം പേര്‍ മാത്രമാണ് ഇത്തരത്തില്‍ വിനിമയം നടത്തുന്നവരെന്ന് പഠന റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിനുശേഷം പണരഹിത വിനിമയം നടത്തുന്നത് 2 ശതമാനത്തില്‍ താഴെ മാത്രമാണെന്നും കൊച്ചി ആസ്ഥാനമായുള്ള സെന്‍റര്‍ ഫോര്‍ സോഷ്യോ എക്കണോമിക്ക് ആന്‍റ് എന്‍വയോണ്‍മെന്‍റല്‍ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ജില്ലയിലെ കാര്‍ഷിക പഞ്ചായത്തായ മണീട്, തീരദേശ പഞ്ചായത്തായ പള്ളിപ്പുറം, പ്ലൈവുഡ് വ്യവസായം ഏറെയുള്ള അശമന്നൂര്‍ എന്നീ പഞ്ചായത്തുകളിലാണ് സിഎസ്ഇഎസ് പഠനം നടത്തിയത്. വിവിധ പ്രായത്തിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ 500 പേര്‍ക്കിടയിലായിരുന്നു പഠനം. ഇന്‍റര്‍നെറ്റ് സംവിധാനം ഉപയോഗിക്കുന്നവര്‍ വെറും 28.4 ശതമാനമാണെന്ന് പഠനം വെളിപ്പെടുത്തുന്നു. 12 ശതമാനം പുരുഷന്‍മാര്‍ ഒരിക്കലെങ്കിലും ഇത്തരത്തില്‍ വിനിമയം നടത്തിയപ്പോള്‍ സ്ത്രീകളുടെ ശതമാനം 6.5 മാത്രമാണ്.

ഉദ്യോഗസ്ഥര്‍, സ്വയംസംരംഭകര്‍, വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് കറന്‍സി രഹിത വിനിമയം നടത്തുന്നവരില്‍ മുന്‍പില്‍. ചെറുപ്പക്കാരില്‍ തന്നെ 22 ശതമാനം മാത്രമാണ് ഈ സൌകര്യം ഉപയോഗിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ വിദ്യാഭ്യാസമുള്ളവരാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. 4 ശതമാനം പേര്‍ ഇന്‍റര്‍നെറ്റ് ബാങ്കിങ് ഉപയോഗപ്പെടുത്തുമ്പോള്‍ ഇ വാലറ്റ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് 2 ശതമാനം മാത്രമാണെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News