പാലക്കാട് ജില്ലയില്‍ പ്രതീക്ഷയര്‍പ്പിച്ച് യുഡിഎഫ്
ചില മണ്ഡലങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ വന്നു എന്നുള്ളതാണ് ഇത്തവണ ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രത്യേകത.
പന്തളം സുധാകരന്‍ കോങ്ങാടും ഷാനിമോള്‍ ഉസ്മാന്‍ ഒറ്റപ്പാലത്തും ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. ചില മണ്ഡലങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ വന്നു എന്നുള്ളതാണ് ഇത്തവണ ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രത്യേകത. ഘടകകക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കാമെന്ന ഡിസിസിയുടെ ആവശ്യവും ഫലം കണ്ടു. എന്നാല്‍ ഐ വിഭാഗത്തിന് ആവശ്യത്തിന് പരിഗണന ലഭിച്ചില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
കോങ്ങാട് പ്രൊഫ കെ എ തുളസി നിശബ്ദ പ്രചരണം തുടങ്ങിയിരുന്നു. എല്‍ഡിഎഫിന് ചെറിയ ഭൂരിപക്ഷമുള്ള കോങ്ങാട് തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു തുളസി. എന്നാല്‍ പന്തളം സുധാകരനാണ് കോങ്ങാട് മത്സരിക്കാനെത്തിയത്. ഡിസിസി പ്രസിഡന്റും സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒറ്റപ്പാലത്തെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും നറുക്ക് വീണത് ശാന്താ ജയറാമിന്.
പ്രചരണം തുടങ്ങി ഒരാഴ്ചക്കു ശേഷം സ്ഥാനാര്‍ത്ഥി മാറി. ഷാനി മോള്‍ ഉസ്മാന്റെ വരവ് അപ്രതീക്ഷിതമായിരുന്നു. മലമ്പുഴയില്‍ കെഎസ് സു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
ഇത്തവണ മണാര്‍കാട് ഒഴികെ പതിനൊന്ന് സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കണമെന്നായിരുന്നു ഡിസിസി നിലപാട്. ഘടകക്ഷികള്‍ മത്സരിച്ചാല്‍ ജയസാധ്യതയില്ല എന്ന് ഡിസിസി പ്രസിഡന്‍റ് പലവട്ടം തുറന്നു പറഞ്ഞു.കഴിഞ്ഞ വട്ടം സിഎംപി മത്സരിക്കുകയും ഇത്തവണ ജെഡിയു ജില്ലാ ഘടകം ആവശ്യപ്പെടുകയും ചെയ്ത നെന്‍മ്മാറ അങ്ങനെ കോണ്‍ഗ്രസിന് ലഭിച്ചു.
അതേ സമയം കോണ്‍ഗ്രസ് ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നു എന്നും ഐ ഗ്രൂപ്പിനെ അവഗണിച്ചെന്നുമുള്ള പരാതികള്‍
നിലനില്‍ക്കുന്നു.