സെന്‍കുമാര്‍ കേസ്: സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും കോടതി സര്‍ക്കാരിന് പിഴയിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി

Update: 2018-02-19 03:59 GMT
Editor : admin
സെന്‍കുമാര്‍ കേസ്: സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും കോടതി സര്‍ക്കാരിന് പിഴയിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി
Advertising

മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സെന്‍കുമാര്‍ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഷയം കോടതിയുമായി ബന്ധപ്പെട്ടതായതിനാല്‍ നോട്ടീസ് പിന്‍വലിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സെന്‍കുമാര്‍ വിഷയത്തില്‍ 25000 രൂപ പിഴയിട്ടത് തീര്‍പ്പായ കേസാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇത് പരാമര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും വിശദീകരിച്ചു.

Full View

എന്നാല്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന് കോടതി പിഴയിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. നിയമനത്തില്‍ വ്യക്തതകക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സെന്‍കുമാറിനെ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത് നിയമപ്രകാരമല്ല. എന്നാല്‍ ലോക്നാഥ് ബെഹ്റയുടെ നിയമനം നിയമാനുസൃതമാണ്. എജിയുടെ ശിപാര്‍ശ പ്രകാരമാണ് പുനഃപരിശോധന ഹരജി നല്‍കിയത്. 25,000 രൂപ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലാണ്.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News