ബഷീര്‍ സ്മരണകളില്‍ ആരാധകര്‍ ഒത്തുകൂടി
മലയാളത്തിന്‍റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ആരാധകര്‍ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ബേപ്പൂരിലെ വൈലാലില് വീട്ടില്‍ ബഷീറിന്‍റ ഓര്‍മകളുമായി അവര്‍ ഒത്തുകൂടി.
മലയാള സാഹിത്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ സ്മരണകളില്‍ ആരാധകര്‍ ഒത്തുകൂടി. ഇരുപത്തിരണ്ടാം ചരമ വാര്‍ഷികദിനത്തിലാണ് ബേപ്പൂരിലെ വൈലാലില് വീട്ടില്‍ ആരാധകര്‍ ബഷീര്‍സ്മരണകള്‍ പങ്കുവെച്ചത്.
മലയാളത്തിന്‍റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ആരാധകര്‍ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ബേപ്പൂരിലെ വൈലാലില് വീട്ടില്‍ ബഷീറിന്‍റ ഓര്‍മകളുമായി അവര്‍ ഒത്തുകൂടി.പക്ഷേ ഇത്തവണ ഒരു വ്യത്യാസമുണ്ടെന്നു മാത്രം.ബഷീറിന്‍റെ ചരമവാര്‍ഷിക ദിനങ്ങളിലെല്ലാം ആരാധകരെ സ്വീകരിക്കാന്‍ നിറഞ്ഞ ചിരിയുമായി കാത്തിരുന്ന പത്നി ഫാബി ബഷീര്‍ ഇക്കുറി ഉണ്ടായിരുന്നില്ല.കഴിഞ്ഞ വര്‍ഷം അന്തരിച്ച ഫാബിയുടെ അനുസ്മരണവും ഇത്തവണ ആരാധകര്‍ സംഘടിപ്പിച്ചിരുന്നു.കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ ബഷീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വെച്ചു.
ബഷീറിന്‍റെ സ്മരണകള്‍ നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ സാഹിത്യ രചനകളുമായി കുരുന്നുകളും എത്തിയിരുന്നു.കെ പി രാമനുണ്ണി അടക്കമുള്ള പ്രമുഖരും ഒത്തു ചേരലില്‍ പങ്കെടുത്തു.ബഷീറിന് അര്‍ഹിക്കുന്ന തരത്തിലുള്ള ഒറു സ്മാരകം ഇനിയും ഉണ്ടാവാത്തതിന്‍റെ ദുഃഖം പങ്കിട്ടാണ് അവര്‍ പിരിഞ്ഞത്.