പനി പടരുന്നു; ആലപ്പുഴയില്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികളുടെ വലയ്ക്കുന്നു
മഴ കനക്കുന്നതിനനുസരിച്ച് പകര്‍ച്ച വ്യാധികളുടെ വ്യാപന വര്‍ധനവ് നേരിടാന്‍ മരുന്ന് കരുതുന്ന പതിവ് ഇക്കുറി ആരംഭിക്കാനാവത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയേറെയാണ്.
മഴക്കാലത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന ആലപ്പുഴ ജില്ലയില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കാനാവാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഡോക്ടര്‍മാരുടേതടക്കം നിരവധി ഒഴിവുകളാണ് ജില്ലയിലുള്ളത്. മരുന്ന് വിതരണം ആരംഭിച്ചെങ്കിലും അടിയന്തിര സാഹചര്യം നേരിടാനുള്ള നീക്കങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അവധിയെടുത്തിരിക്കുന്ന ഡോക്ടര്‍മാരടക്കം ഒഴിവുകള്‍ നൂറ് കടന്നിരിക്കുകയാണ്. ഇത് കൂടാതെ ആരോഗ്യ വകുപ്പിന് കീഴില്‍ അവധിയില്‍ പോയത് കൂടാതെ 64 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിവില്‍ സര്‍ജന്‍ 2, അസിസ്റ്റന്റ് സിവില്‍ സര്‍ജന്‍ 11, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ 8 ജൂനിയര്‍ കണ്‍സള്‍ട്ടന്റുകള്‍ 43 എന്നിങ്ങനെയാണ് പരിശോധകരുടെ ഒഴിവുകള്‍. ഡോക്ടര്‍മാരുടെ കുറവ് കാരണം നിരവധി പേരാണ് മണിക്കൂറുകള്‍ ആശുപത്രികള്‍ക്കു മുന്നില്‍ കാത്തു നില്‍ക്കുന്നത്. ചെട്ടികുളങ്ങര, കണ്ടല്ലൂര്‍, കരുവാറ്റ, ചെറിയനാട് തുടങ്ങി ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജീവനക്കാരുടെ പ്രശ്‌നം രൂക്ഷമാണ്. എന്നാല്‍ ഒഴിവ് നികത്തലും മരുന്ന് വിതരണവും ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ പറയുന്നു.
സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വഴി ആരംഭിച്ച മരുന്ന് വിതരണം നടക്കുന്നുവെങ്കിലും സംഭരണത്തെച്ചൊല്ലി ആക്ഷേപമുണ്ട്. മഴ കനക്കുന്നതിനനുസരിച്ച് പകര്‍ച്ച വ്യാധികളുടെ വ്യാപന വര്‍ധനവ് നേരിടാന്‍ മരുന്ന് കരുതുന്ന പതിവ് ഇക്കുറി ആരംഭിക്കാനാവത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയേറെയാണ്.