പെരിയാര്‍ നീന്തിക്കടന്ന് ഭിന്നശേഷിക്കാരനായ പതിമൂന്നുകാരന്‍

Update: 2018-04-05 16:42 GMT
Editor : Subin
പെരിയാര്‍ നീന്തിക്കടന്ന് ഭിന്നശേഷിക്കാരനായ പതിമൂന്നുകാരന്‍
Advertising

ജന്മനാ കേള്‍വി ശക്തിയും സംസാരശേഷിയുമില്ല ആദിത്തിന്. നീന്തി ലക്ഷ്യത്തിലെത്തിയപ്പോള്‍ നാട്ടുകാരും ബന്ധുക്കളും സ്‌കൂളിലെ അധ്യാപകരും കൂട്ടുകാരും കരഘോഷത്തോടെ ആദിയെ സ്വീകരിച്ചു...

Full View

പെരിയാര്‍ നദിക്ക് കുറുകെ 600 മീറ്റര്‍ നിന്തീക്കടന്ന് ശ്രദ്ധേയനാവുകയാണ് ഭിന്നശേഷിക്കാരനായ പതിമൂന്ന് വയസ്സുകാരന്‍ ആദിത്ത് സുരേഷ്. 24 ദിവസത്തെ പരീശീലനം മാത്രമാണ് ആദിത്തിനെ പെരിയാര്‍ നീന്തിക്കടക്കാന്‍ പര്യാപ്തനാക്കിയത്.

ഒരു നിമിഷം പോലും തളരാതെ നിറഞ്ഞ ചിരിയോടെ ആശ്രമം കടവില്‍ നിന്ന് ആലുവ മണപ്പുറത്തേക്ക് ആദിത്ത് നീന്തി. 32 മിനിറ്റുകൊണ്ട് മറുകരയെത്തി. ജന്മനാ കേള്‍വി ശക്തിയും സംസാരശേഷിയുമില്ല ആദിത്തിന്. നീന്തി ലക്ഷ്യത്തിലെത്തിയപ്പോള്‍ നാട്ടുകാരും ബന്ധുക്കളും സ്‌കൂളിലെ അധ്യാപകരും കൂട്ടുകാരും കരഘോഷത്തോടെ ആദിയെ സ്വീകരിച്ചു.

നീന്തല്‍ പരിശീലകന്‍ സജി വാളശ്ശേരിലിനു കീഴിലാണ് ആദിത്ത് പരിശീലനം നേടിയത്. എന്തിനും കൂടെയുണ്ടാവുന്ന അമ്മൂമ്മയാണ് ആദിത്തിന് പിന്തുണ. കളമശ്ശേരി മൗണ്ട് ടാബോര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇടപ്പള്ളി ദര്‍ശലോം വീട്ടില്‍ മൊഷ്മി ബാലചന്ദ്രന്റെ മകനാണ് ആദിത്ത്. സ്‌കേറ്റിങ്ങും സൈക്ലിങ്ങും ആദിത്തിന് ഹരമാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News