ബിപിഎല്‍ പട്ടിക വിപുലീകരണം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിസഭായോഗ നിര്‍ദേശം

Update: 2018-04-12 17:50 GMT
ബിപിഎല്‍ പട്ടിക വിപുലീകരണം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിസഭായോഗ നിര്‍ദേശം
Advertising

വനം വകുപ്പ് മേധാവി ബിഎസ് കോറിയെ മാറ്റി; എസ് സി ജോഷി പുതിയ മേധാവി

Full View

റേഷന്‍ വിഹിതത്തിനുളള മുന്‍ഗണന പട്ടിക വിപുലീകരിക്കാന്‍ മന്ത്രിസഭയോഗത്തില്‍ ധാരണ. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യ മന്ത്രിക്ക് മന്ത്രിസഭയോഗം നിര്‍ദേശം നല്‍കി. വനം വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബിഎസ് കോറിയെ മാറ്റാനും മന്ത്രിസഭയോഗം തീരുമാനിച്ചു.

ഈ മാസം 20ന് പ്രഖ്യാപിച്ച മുന്‍ഗണന പട്ടിക അനുസരിച്ച് സംസ്ഥാനത്ത് 28 ലക്ഷം കുടുംബങ്ങളാണ് ബിപിഎല്‍ വിഭാഗത്തിലുളളത്. അന്ത്യോദയ, അന്നയോജന പദ്ധതികളിലെ ആറു ലക്ഷം കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തി മുന്‍ഗണന പട്ടിക വിപുലീകരിക്കാനാണ് ധാരണ. നിലവില്‍ സൌജന്യമായി അരി ലഭിക്കുന്ന എല്ലാവര്‍ക്കും അത് തുടര്‍ന്നും നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ കരട് പട്ടികയിലെ അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കും. മുന്‍ഗണന പട്ടിക സംബന്ധിച്ചും പട്ടികക്ക് പുറത്തുളളവര്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കളുടെ നിരക്കും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യമന്ത്രിയെ മന്ത്രിസഭയോഗം ചുമതലപ്പെടുത്തി. തിങ്കളാഴ്ച മന്ത്രി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.

‌വനം വകുപ്പ് മേധാവി ബിഎസ് കോറിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാനും മന്ത്രിസഭയോഗം തീരുമാനിച്ചു. എസ്.സി ജോഷിയായിരിക്കും പുതിയ മേധാവി. ബിഎസ് കോറിയെ വന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറാക്കും.

മന്ത്രിസഭായോഗത്തിലുണ്ടായ മറ്റ് പ്രധാന തീരുമാനങ്ങള്‍ ഇവയാണ്. ഹൈക്കോടതിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെതുടര്‍ന്നുണ്ടായ പോലീസ് ലാത്തി ചാര്‍ജിനെ പറ്റി അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കും. റിട്ടയേഡ് ജസ്റ്റിസ് പി എ മുഹമ്മദ് ആയിരിക്കും അന്വേഷണ കമ്മീഷന്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജപ്തിക്ക് മേലുളള മോറിട്ടോറിയം ഒരുവര്‍ഷത്തേക്ക് കൂടി നീട്ടും. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടാനും മന്ത്രിസഭയോഗത്തില്‍ തീരുമാനമായി.

Tags:    

Similar News