മാവോയിസ്റ്റ് വേട്ട; നിലപാട് വ്യക്തമാക്കാതെ സര്‍ക്കാരും സിപിഎമ്മും

Update: 2018-04-12 03:38 GMT
Editor : Sithara
മാവോയിസ്റ്റ് വേട്ട; നിലപാട് വ്യക്തമാക്കാതെ സര്‍ക്കാരും സിപിഎമ്മും
Advertising

സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

Full View

നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സംശയങ്ങള്‍ ഉയരുമ്പോഴും സര്‍ക്കാരും പോലീസും വിശദീകരണം ഒന്നും നല്‍കുന്നില്ല. സുരക്ഷാപ്രശ്നങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് ഡിജിപിയുടെ നിലപാട്. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

വ്യാഴാഴ്ച ഉച്ചക്ക് നടന്ന ഏറ്റുമുട്ടലില്‍ അജിതയും കുപ്പുസ്വാമിയും കൊല്ലപ്പെട്ടുവെന്നാണ് പോലീസ് ഭാഷ്യം. സംഭവം നടന്ന് രണ്ടാം ദിവസം മുതല്‍ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള സംശയങ്ങള്‍ പലയിടങ്ങളില്‍ നിന്നായി ഉയര്‍ന്നു. സര്‍ക്കാരിലെ രണ്ടാം കക്ഷിയായ സിപിഐയും പരസ്യമായിതന്നെ പ്രതിഷേധം ഉയര്‍ത്തി. എന്നിട്ടും കൊലപാതകത്തെക്കുറിച്ചുള്ള വിശദീകരണം നല്‍കാന്‍ സംസ്ഥാന പോലീസ് ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. കൊലപാതകം നടന്ന് 24 മണിക്കൂറിന് ശേഷവും സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രി വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് പറഞ്ഞത്.

ഏറ്റുമുട്ടല്‍ നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലന്നാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയും പറയുന്നത്. പോലീസ് നടപടി വരും ദിവസങ്ങളില്‍ നിയമപ്രശ്നത്തിലേക്ക് കടക്കുമെന്ന് മുന്‍കൂട്ടികണ്ടാണ് വിശദീകരണങ്ങള്‍ നല്‍കാന്‍ മടിക്കുന്നതെന്നാണ് സൂചനകള്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News