സോളാർ കേസ്: അന്വേഷണം ഉടന്‍ തുടങ്ങും

Update: 2018-04-13 01:50 GMT
സോളാർ കേസ്: അന്വേഷണം ഉടന്‍ തുടങ്ങും
Advertising

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം ഉടനാരംഭിയ്ക്കും. സർക്കാർ ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങാനാണ് സാധ്യത. നിയമോപദേശമുള്ളതിനാൽ ആദ്യം തന്നെ..

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം ഉടനാരംഭിയ്ക്കും. സർക്കാർ ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങാനാണ് സാധ്യത. നിയമോപദേശമുള്ളതിനാൽ ആദ്യം തന്നെ കേസ് രജിസ്ട്രര്‍ ചെയ്തായിരിക്കും അന്വേഷണം തുടങ്ങുക. വിജിലന്‍സ് അന്വേഷണത്തിനുള്ള ടീമിനെയും ഇന്ന് പ്രഖ്യാപിച്ചേക്കും.

Full View

സോളാർ തട്ടിപ്പിലെ ജ്യുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കിയാണ് പ്രത്യേക സംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക. മന്ത്രിസഭ തീരുമാനപ്രകാരം അന്വേഷണം പ്രഖ്യാപിച്ചുള്ള സർക്കാർ ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. പോലീസിന് പുറമെ ക്രൈംബ്രാഞ്ച്, വിജിലൻസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.

സോളാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം അഴിമതിയോടൊപ്പം, ലൈംഗിക പീഡന ആരോപണത്തിലും കേസെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൈക്കൂലി അടക്കമുളള ആക്ഷേപങ്ങൾക്ക് വിജിലൻസ് അന്വേഷണവും വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കാൻ കൂട്ടുനിന്നതിനും,പീഡിപ്പിച്ചെന്ന ആരോപണത്തിലും ക്രിമിനൽ അന്വേഷണവുമാണ് പ്രതിപ്പട്ടികയിലുള്ളവർ നേരിടേണ്ടി വരിക. സർക്കാർ ഉത്തരവ് ഇറങ്ങിയ ശേഷം പ്രത്യേകസംഘം യോഗം ചേരാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സോളാർ കമ്മീഷൻ റിപ്പോർട്ട്, ലൈംഗിക പീഡന ആരോപണമുള്ള സരിതയുടെ വിവാദ കത്ത് എന്നിവ ശേഖരിച്ച ശേഷമാകും കേസിലെ തുടർനടപടി.

Tags:    

Similar News