കുടുംബസ്വത്ത് കൈമാറ്റത്തിനുള്ള അധിക നികുതി പിന്‍വലിക്കാന്‍ ആലോചന

Update: 2018-04-14 04:50 GMT
Editor : Sithara
കുടുംബസ്വത്ത് കൈമാറ്റത്തിനുള്ള അധിക നികുതി പിന്‍വലിക്കാന്‍ ആലോചന
Advertising

ഭാഗപത്രം ഉൾപ്പെടെ കുടുംബസ്വത്ത് കൈമാറ്റത്തിന് ഏര്‍പ്പെടുത്തിയ അധിക നികുതി അടുത്ത ബജറ്റ് സമ്മേളനത്തിന് മുന്‍പേ പിന്‍വലിക്കാന്‍ ആലോചന.

Full View

ഭാഗപത്രം ഉൾപ്പെടെ കുടുംബസ്വത്ത് കൈമാറ്റത്തിന് ഏര്‍പ്പെടുത്തിയ അധിക നികുതി അടുത്ത ബജറ്റ് സമ്മേളനത്തിന് മുന്‍പേ പിന്‍വലിക്കാന്‍ ആലോചന. ഇതിന് നിയമോപദേശം തേടാന്‍ ഇന്ന് ചേര്‍ന്ന നിയമസഭ സബ്ജക്ട് കമ്മിറ്റി തീരുമാനിച്ചു. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തി.

ഭാഗപത്രം, ധനനിശ്ചയം എന്നിവക്ക് മൂന്ന് ശതമാനം അധികനികുതിയാണ് കഴിഞ്ഞ ബജറ്റില്‍ ഏര്‍പ്പെടുത്തിയിരുന്നത്. വോട്ട് ഓൺ എക്കൌണ്ടോടെ ബജറ്റ് നിര്‍ദേശങ്ങള്‍ നിലവില്‍ വരികയും ചെയ്തു. മൂന്ന് ശതമാനം അധിക നികുതി നല്‍കിയാണ് ആവശ്യക്കാര്‍ ഇപ്പോള്‍ ഇടപാട് നടത്തുന്നത്. ഇത് പിന്‍വലിക്കണമെങ്കില്‍ സാധാരണ ഗതിയില്‍ അടുത്ത ബജറ്റ് സമ്മേളനം വരെ കാത്തിരിക്കണം. ബജറ്റ് സമ്മേളനം നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് കൈമാറി മാത്രമേ ഭേദഗതി വരുത്താനാവൂ. എന്നാല്‍ അതിന് മുന്‍പേ അധിക നികുതി പിന്‍വലിക്കാനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ന് ചേര്‍ന്ന ധനകാര്യ സബ്ജക്ട് കമ്മിറ്റി ഇക്കാര്യത്തില്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചു. ഇതിനായി ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News