തലവരിപ്പണം വാങ്ങുന്ന എയ്ഡഡ് സ്ഥാപനങ്ങള്‍ സര്‍ക്കാറിന് ഏറ്റെടുക്കാമെന്ന് വെള്ളാപ്പള്ളി
കേന്ദ്രപൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് ആളെ നിയമിക്കുന്നതില്‍ ബിജെപി താല്‍പര്യം കാണിക്കുന്നില്ലെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി...
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തലവരിപ്പണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന് സ്ഥാപനങ്ങള്‍ വിട്ട് നല്‍കാന്‍ തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതിന് വയ്യെങ്കില്‍ നിയമനം പിഎസ്‌സിക്ക് വിടണം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്താന്‍ ബിജെപിക്ക് താല്‍പര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പക്ഷെ നിയമനവും അഡ്മിഷനും മാനേജ്‌മെന്റിന് നല്‍കിയാല്‍ സര്‍ക്കാരിന്റെ ഉദ്ദേശത്തിന് തടസ്സമുണ്ടാകും. എന്നാല്‍ എസ്എന്‍ഡിപി മാനേജ്‌മെന്റ് നിയമനത്തിനോ പ്രവേശത്തിനോ കോഴ വാങ്ങുമോ എന്ന് ചോദിച്ചാല്‍ ഇങ്ങനെ പറയും. ബാര്‍ കോഴക്കേസില്‍ കെഎം മാണിയെ ഒറ്റ തിരിഞ്ഞ് വേട്ടയാടരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി ബിഡിജെഎസിനെ പരിഗണിക്കാത്തതില്‍ സംസ്ഥാന ബിജെപിയെ കുറ്റപ്പെടുത്തി.