2000 സി സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നിര്‍ത്തലാക്കി
രിസ്ഥിതി മലിനീകരണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഗ്രീന്‍ ട്രൈബ്യൂണലിന്‍റെ വിധി.
2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നിര്‍ത്തലാക്കി. ഹരിത ട്രിബ്യൂണലിന്‍റേതാണ് ഉത്തരവ്. ഇതോടെ ഡീസല്‍ വാഹനങ്ങളുടെ ഡീലര്‍മാരും ഉപഭോക്താക്കളും പ്രതിസന്ധിയിലാകും.
പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹന നിയന്ത്രണത്തിന് പുറമേ 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷനും നിര്‍ത്തലാക്കി. ഇന്ന് മുതല്‍ 30 ദിവസത്തിനുള്ളില്‍ വിധി പ്രാബല്യത്തില്‍ വരുത്തണമെന്നാണ് നിര്‍ദേശം. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നഗരങ്ങളില്‍ പ്രവേശിച്ചാല്‍ 5000 രൂപ പിഴയൊടുക്കണമെന്നാണ് നിര്‍ദേശം. പ്രധാനമായും തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളിലാണ് വിധി പ്രാവര്‍ത്തികമാവുക. വിധി ഡീസല്‍ വാഹനങ്ങളുടെ ഡീലര്‍മാര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
കേരളം പോലുള്ള സംസ്ഥാനത്ത് ഇത് പ്രാബല്യത്തില്‍ വരുത്താന്‍ പ്രയാസകരമാണെന്നാണ് വിലയിരുത്തല്‍. പുതിയ രജിസ്ട്രേഷന്റെ കാര്യത്തിലും ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റേതാണ് ഉത്തരവ്. അഭിഭാഷകനായ പീറ്റര്‍ തോമസ് നില്‍കിയ ഹരജിയിലാണ് പുതിയ ഉത്തരവ്. പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.