ആധാറോ, ബയോ മെട്രിക് അടയാളങ്ങളോ നിര്‍ബന്ധമാക്കിയാല്‍ മൌലികാവകാശങ്ങളെ നിയന്ത്രിക്കലാകും: പ്രശാന്ത് ഭൂഷണ്‍

Update: 2018-04-22 06:20 GMT
Editor : Jaisy
ആധാറോ, ബയോ മെട്രിക് അടയാളങ്ങളോ നിര്‍ബന്ധമാക്കിയാല്‍ മൌലികാവകാശങ്ങളെ നിയന്ത്രിക്കലാകും: പ്രശാന്ത് ഭൂഷണ്‍
Advertising

ഏത് നിയമവും ഭരണഘടനയുടെ ഇരുപത്തിയൊന്നാം വകുപ്പിനെ ആധാരമാക്കി കോടതിക്ക് പരിശോധിക്കേണ്ടി വരും

മൌലികാവകാശം നിയന്ത്രിക്കാനായി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏത് നിയമവും ഭരണഘടനയുടെ ഇരുപത്തിയൊന്നാം വകുപ്പിനെ ആധാരമാക്കി കോടതിക്ക് പരിശോധിക്കേണ്ടി വരുമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ആധാര്‍ കാര്‍ഡോ, തിരിച്ചറിയാനുള്ള ബയോമെട്രിക് അടയാളങ്ങളോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയാല്‍ അത് മൌലികാവകാശങ്ങളെ അന്യായമായി നിയന്ത്രിക്കലാകുമെന്നും ഭൂഷണ്‍ പറഞ്ഞു.

സ്വകാര്യത മൌലികാവാശമാണെന്ന സുപ്രിം കോടതി വിധി ചരിത്രപരമാണെന്നും കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്നും എഐസിസി പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി മീഡിയവണിനോട് പറഞ്ഞു.

ആധാര്‍, ആദായ നികുതി തുടങ്ങിയ വിഷയങ്ങളില്‍ സ്വകാര്യത ലംഘിക്കപ്പെടുന്നുവെങ്കില്‍ അത് മൌലികാവകാശങ്ങളിലുള്ള കടന്നുകയറ്റമാകുമെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ ആര്‍ കെ. കപൂര്‍ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News