മുജാഹിദ് പ്രഭാഷകന്‍ ഷംസുദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തി
2014ല്‍ കോഴിക്കോട് കാരപ്പറമ്പില്‍ ഷംസുദ്ദീന്‍ പാലത്ത് നടത്തിയ പ്രഭാഷണാണ് കേസിന് ആധാരം
വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ മുജാഹിദ് പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തി. കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്.
2014ല്‍ കോഴിക്കോട് കാരപ്പറമ്പില്‍ ഷംസുദ്ദീന്‍ പാലത്ത് നടത്തിയ പ്രഭാഷണാണ് കേസിന് ആധാരം. മതവിദ്വേഷം വളര്‍ ത്തുന്നതും. രാഷ്ട്രവിരുദ്ധവുമാണ് പ്രസംഗമെന്ന് കാണിച്ച് മുസ്ലിംലീഗിന്റെ അഭിഭാഷക സംഘടന നേതാവ് സി.ഷുക്കൂറാണ് പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില് 153 എ വകുപ്പ് ചുമത്തി ഷംസുദ്ദീനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് തീവ്രവാദ വിരുദ്ധ വകുപ്പായ യുഎപിഎകൂടി ചേര്‍ത്തത്. യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണറാണ് കേസ് അന്വേഷിക്കുക. യുഎപിഎ ചുമത്തിയ കേസില്‍ ആറ് മാസംവരെ വിചാരണ കൂടാതെ പ്രതിയെ തടവില്‍ വെക്കാന്‍ കഴിയും.