തിരൂരില്‍ കുടിവെള്ളം പ്രധാന പ്രചരണ വിഷയം
മണ്ഡലത്തിലെ കുടിവെളള പ്രശ്നം നേരിടുന്ന സ്ഥലങ്ങളിലെത്തി കുടിവെളള ക്ഷാമം പരിഹരിക്കുന്നതിന് ഒരു വോട്ടെന്നാണ് ഗഫൂര്‍ പി ലില്ലീസ് ആവശ്യപെടുന്നത്. എന്നാല്‍ കുടിവെളള പ്രശ്നം പരിഹരിക്കുന്നതിന് താന്‍ കൊണ്ടുവന്ന പദ്ധതികള്‍ നിരത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി സി.മമ്മുട്ടി പ്രചരണം നടത്തുന്നത്.
കുടിവെളളമാണ് തിരൂര്‍ മണ്ഡലത്തിലെ പ്രധാന ചര്‍ച്ച വിഷയം.കുടിവെളള പ്രശ്നമാണ് ഇരു മുന്നണികളും പ്രചരണത്തിന് ഉപയോഗിക്കുന്നതും. സി.മമ്മുട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഗഫൂര്‍ പി. ലില്ലീസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
മണ്ഡലത്തിലെ കുടിവെളള പ്രശ്നം നേരിടുന്ന സ്ഥലങ്ങളിലെത്തി കുടിവെളള ക്ഷാമം പരിഹരിക്കുന്നതിന് ഒരു വോട്ടെന്നാണ് ഗഫൂര്‍ പി ലില്ലീസ് ആവശ്യപെടുന്നത്. നിലവിലെ എംഎല്‍എ കുടിവെളള പ്രശ്നം പരിഹരികുന്നതില്‍ പരാജയപ്പെട്ടെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പറയുന്നു.
എന്നാല്‍ കുടിവെളള പ്രശ്നം പരിഹരിക്കുന്നതിന് താന്‍ കൊണ്ടുവന്ന പദ്ധതികള്‍ നിരത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി സി.മമ്മുട്ടി പ്രചരണം നടത്തുന്നത്. 23519 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ സി.മമ്മുട്ടി വിജയിച്ചത്.എന്നാല്‍ ഇത്തവണ ശക്തമായ മത്സരമാണ് തിരൂരില്‍ നടക്കുന്നത്.എം.കെ ദേവീദാസാണ് എന്‍ഡിഎ സ്ഥനാര്‍ഥി.ഗണേഷ് വടേരി വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥനാര്‍ഥിയാണ്.