ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വ്യാവസായികലോകം

Update: 2018-04-24 05:02 GMT
Editor : Sithara
ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വ്യാവസായികലോകം
Advertising

ചെറുകിട വ്യാവസായിക പാര്‍ക്കുകള്‍ കൂടുതലായി തുടങ്ങാന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Full View

ഇടതുസര്‍ക്കാരിന്റെ ആദ്യബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് സംസ്ഥാനത്തെ വ്യാവസായികലോകം. ചെറുകിട വ്യാവസായിക പാര്‍ക്കുകള്‍ കൂടുതലായി തുടങ്ങാന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ചുവപ്പുനാടയുടെ കുരുക്കഴിക്കുന്നതിനായുള്ള പ്രഖ്യാപനങ്ങളും ഈ മേഖലയിലുള്ളവര്‍ പ്രതീക്ഷിക്കുന്നു.

ഇടതു സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ വ്യാവസായിക, വാണീജ്യലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇത്തവണ വ്യാവസായിക ലോകത്തിന് പ്രതീക്ഷ പകരുന്ന നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ചെറുകിട വ്യവസായ പാര്‍ക്കുകള്‍ കൂടുതലായി തുടങ്ങുന്നത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാവും.

ഇതിനൊപ്പം വ്യവസായ സ്ഥാപനങ്ങള്‍ ആധുനികവത്കരിക്കുന്നതിനുള്ള പ്രത്യേക പാക്കേജുകളും വേണം. സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെങ്കിലും കൂടുതല്‍ നികുതി ചുമത്തലുണ്ടാകില്ലെന്നാണ് പ്രതീക്ഷ. ചരക്കു സേവന നികുതി സംബന്ധിച്ച പ്രഖ്യാപനവും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. അഴിമതി വിരുദ്ധ വാളയാര്‍ പോലുള്ള പദ്ധതികളും ഏകജാലക സംവിധാനവും കാര്യക്ഷമമായി നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളും കേരളത്തിലെ വാണിജ്യ മേഖല പ്രതീക്ഷിക്കുന്നുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News