ജിഎസ്ടി മരുന്ന് വിപണിയെ പ്രതിസന്ധിയിലാക്കി
നിലവിലെ സ്‌റ്റോക്ക് വിറ്റഴിക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചത് വ്യാപാരികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
ജിഎസ്ടി നടപ്പാക്കുന്നതിലെ അവ്യക്തത മരുന്ന് വിപണിയെ പ്രതിസന്ധിയിലാക്കി. ചില മരുന്നുകള്‍ക്ക് വില വര്‍ധിച്ചു. ചില മരുന്നുകള്‍ വിപണിയില്‍ കിട്ടാതായി. നിലവിലെ സ്‌റ്റോക്ക് വിറ്റഴിക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചത് വ്യാപാരികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
തൈറോയിഡിന് കഴിക്കുന്ന തൈറോക്‌സിന്‍ സോഡിയം ടാബ് ലറ്റിന്റെ വില പരിശോധിക്കാം. ജിഎസ്ടിക്ക് മുമ്പ് 100 ടാബ്‌ലറ്റ് അടങ്ങിയ ബോട്ടിലിന് 95. രൂപ 55 പൈസയായിരുന്നു വില. ജിഎസ്ടിക്ക് ശേഷം ആദ്യം വിപണിയിലെത്തിയ 120 ടാബ്‌ലെറ്റ് അടങ്ങിയ ബോട്ടിലിന്റെ വില 119 രൂപ.82 പൈസ. ഇതില്‍ 100 എണ്ണത്തിന്റെ വിലയെടുത്താല്‍ 99 രൂപ 85 പൈസ.
രണ്ടാമത് വിപണിയിലെത്തിയത് 100 ടാബ്‌ലറ്റുള്ള ബോട്ടില്‍. വില 97.43 രൂപ. ജിഎസ്ടിക്ക് ശേഷം രണ്ട് വിലയില്‍ ഒരേ ടാബ് ലറ്റ്. ചുരുക്കത്തില്‍ ജിഎസ്ടി വന്നതോടെ ഈ ടാബ്ലറ്റിന്റെ വില 4 രൂപ 30 പൈസ കൂടി. ജിഎസ് ടി വന്നതോടെ പഴയ സ്‌റ്റോക്ക് എങ്ങിനെ വില്‍ക്കും. അവിടെയും വ്യക്തത കുറവുണ്ട്.