ഐപിഎസ് തലത്തില്‍ ക്രിമിനലുകളുടെ എണ്ണം കൂടുന്നതായി ടിപി സെന്‍കുമാര്‍

Update: 2018-04-27 20:31 GMT
Editor : Jaisy
ഐപിഎസ് തലത്തില്‍ ക്രിമിനലുകളുടെ എണ്ണം കൂടുന്നതായി ടിപി സെന്‍കുമാര്‍
Advertising

ക്രിമിനല്‍ സ്വഭാവമുളള ഉദോഗസ്ഥര്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്

Full View

പൊലീസ് സേനയില്‍ കൂടുതല്‍ ക്രിമിനലുകള്‍ ഉള്ളത് ഐപിഎസ് തലത്തിലാണെന്ന് ഡിജിപി ടിപി സെന്‍കുമാര്‍.റാങ്ക് അനുസരിച്ച് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ക്രിമിനാലിറ്റി കൂടുന്നുണ്ട്. പൊലീസിന് വലിയ ഭീഷണി ഉണ്ടാകുന്നത് സേനക്കുള്ളില്‍ നിന്ന് തന്നെയാണ്.രണ്ടാമത് പൊലീസ് മേധാവി ആയപ്പോള്‍ മുഖ്യമന്ത്രിയില്‍ നിന്ന് നല്ല സഹകരണമാണ് ലഭിച്ചതെന്നും വിടവാങ്ങല്‍ പരേഡില്‍ സെന്‍കുമാര്‍ പറഞ്ഞു.

കേരള പൊലീസ് നല്‍കിയ ഔപചാരിക വിടവാങ്ങല്‍ പരേഡിലാണ് സെന്‍കുമാര്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ പരോക്ഷ വമിര്‍ശം ഉന്നിയിച്ചത്.എല്ലാ ഉദ്യോഗസ്ഥര്‍ക്കും രാഷ്ടീയം ഉണ്ടാകും എന്നാല്‍ പൊലീസുകാര്‍ പക്ഷപാതിത്വം ഇല്ലാതെ പ്രവര്‍ത്തിക്കണമെന്നും സെന്‍കുമാര്‍ ഓര്‍മ്മിപ്പിച്ചു. പൊലീസിന്റെ തലപ്പത്ത് ക്രിമിനലുകള്‍ വര്‍ധിക്കുന്നുവെന്ന് തുറന്ന് പറയാനും സെന്‍കുമാര്‍ മടിച്ചില്ല.സംസ്ഥാനത്തെ എല്ലാ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിലായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശം.

മുഖ്യമന്ത്രിക്കും തനിക്കുമിടയില്‍ പ്രശ്നമുണ്ടാക്കാന്‍ ക്രിമിനല്‍ സ്വഭാവമുള്ള ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി. സര്‍വ്വീസില്‍ നിന്ന് വിരമിച്ചാലും പൊലീസിലെ ക്രിമിനാലിറ്റി ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു. പുതിയ പൊലീസ് മേധാവി ലോക്നാഥ് ബഹ്റക്ക് സെന്‍കുമാര്‍ ചുമതല കൈമാറും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News