പൊലീസ് തലപ്പത്തെ അഴിച്ചുപണി: ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് അടുത്ത സുഹൃത്തുക്കള്‍

Update: 2018-04-27 08:15 GMT
Editor : admin
പൊലീസ് തലപ്പത്തെ അഴിച്ചുപണി: ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് അടുത്ത സുഹൃത്തുക്കള്‍
Advertising

ലോക്‍നാഥ് ബെഹ്റ സംസ്ഥാന പോലീസ് ചീഫും, ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറും,ഋഷിരാജ് സിംഗ് ജയില്‍ വകുപ്പ് മേധാവിയുമായിരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Full View

പോലീസിലെ അഴിച്ചു പണിയോടെ ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് യുഡിഎഫ് സര്‍ക്കാരിന് താത്പര്യമില്ലാതിരുന്ന ഉദ്യോഗസ്ഥരെത്തി. സംസ്ഥാന പോലീസ് ചീഫും, വിജിലന്‍സ് ഡയറക്ടറും, ജയില്‍ വകുപ്പ് മേധാവിയും അടുത്ത സുഹൃത്തുക്കളായതിനാല്‍ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നടക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അപ്രതീക്ഷിതമായി ലഭിച്ച പദവിയില്‍ മികച്ച പ്രവര്‍ത്തനം നടത്തുമെന്ന് ലോക്‍നാഥ് ബെഹ്റ പ്രതികരിച്ചു. സര്‍ക്കാര്‍ തരുന്ന ചുമതല ഏതാണെങ്കിലും നിര്‍വ്വഹിക്കുമെന്ന് ജേക്കബ് തോമസും വ്യക്തമാക്കി.

പോലീസ് തലപ്പത്ത് അഴിച്ചുപണി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര വേഗത്തിലുള്ള നടപടി ഉന്നത ഉദ്യോഗസ്ഥരാരും പ്രതീക്ഷിച്ചിരുന്നില്ല. ക്രമസമാധാന ചുമതലയുള്ള ഡിജിപിയെന്ന നിലയില്‍ ടി പി സെന്‍കുമാറിനെ ഉടന്‍ മാറ്റില്ലെന്ന സൂചനയും ഉണ്ടായിരുന്നു. എന്നാല്‍ ജിഷ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ സെന്‍കുമാര്‍ അതൃപ്തി അറിയിച്ചതാണ് സര്‍ക്കാരിനെ പ്രകോപിച്ചത്. ഈ സാഹചര്യത്തിലായിരുന്നു സ്ഥാന ചലനം. സ്ത്രീ സുരക്ഷക്കാണ് മുന്‍ഗണന നല്‍കുകയെന്ന് ലോക്‍നാഥ് ബെഹ്റ പറഞ്ഞു.

വിജിലന്‍സില്‍ ഏത് തരത്തിലുള്ള അന്വേഷണമാണ് നടക്കാന്‍ പോകുന്നുവെന്ന സൂചനയായിരുന്നു വിജിലന്‍സ് ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസിന്റെ പ്രതികരണം

ലോക്‍നാഥ് ബെഹ്റ സംസ്ഥാന പോലീസ് ചീഫും, ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറും,ഋഷിരാജ് സിംഗ് ജയില്‍ വകുപ്പ് മേധാവിയുമായിരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News