വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: സിപിഎം നേതാവിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിപക്ഷം

Update: 2018-04-28 19:54 GMT
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: സിപിഎം നേതാവിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിപക്ഷം
Advertising

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍റെ അറസ്റ്റ് വൈകുന്നതിന് എതിരെ പ്രതിപക്ഷം രംഗത്ത് എത്തി.

Full View

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍റെ അറസ്റ്റ് വൈകുന്നതിന് എതിരെ പ്രതിപക്ഷം രംഗത്ത് എത്തി. സര്‍ക്കാര്‍ ഒത്തുകളിക്കുന്നതായും പാര്‍ട്ടി നേതാക്കളായ ഗുണ്ടകളോട് മൃദു സമീപനം കാണിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ ഒരു തരത്തിലുള്ള ഗുണ്ടാ പ്രവര്‍ത്തനവും സിപിഎം അനുവദിക്കില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണനും വ്യക്തമാക്കി.

സിപിഐഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ അറസ്റ്റ് വൈകുന്നതിന് കാരണം ഒത്തുകളിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പാര്‍ട്ടി നേതാക്കളായ ഗുണ്ടകളോട് മൃദു സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ അവരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം ഒരു തരത്തിലുളള ഗുണ്ടാപ്രവര്‍ത്തനവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് അനുവദിക്കില്ലെന്നും സക്കീര്‍ ഹുസൈന് എതിരായ നടപടി പാര്‍ട്ടി വിശദീകരിക്കുമെന്നും എക്സൈസ്, തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു.

Tags:    

Similar News