കോഴിക്കോട് തെരുവുനായ ശല്യം രൂക്ഷം; നടപടിയെടുക്കാതെ കോര്‍പറേഷന്‍
ആളുകള്‍ കൂടുതലെത്തുന്ന ബീച്ച് പരിസരമാണ് നായ്ക്കളുടെ പ്രധാന താവളം.
കോഴിക്കോട് നഗരം തെരുവു നായ്ക്കളുടെ പിടിയിലായിട്ടും കോര്‍പ്പറേഷന് അനക്കമില്ല. ആളുകള്‍ കൂടുതലെത്തുന്ന ബീച്ച് പരിസരമാണ് നായ്ക്കളുടെ പ്രധാന താവളം.
കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ബീച്ചില്‍ എത്തിയാല്‍ ഇതാണ് കാഴ്ച. കോഴിക്കോട് കടലിന്റെ തീരവും പരിസരവും തെരുവു നായ്ക്കളുടെ നിയന്ത്രണത്തിലാണ്. നേരം ഇരുട്ടുന്നതോടെ നായകളുടെ എണ്ണം കൂടും. ബീച്ചിലെത്തുന്നത് പിന്നെ നായകളെ ഭയന്ന് വേണം. കുട്ടികളുമായി വരുന്നവര്‍ക്കാണ് കൂടുതല്‍ ഭീഷണി. മാലിന്യനീക്കം കൃത്യമായി നടക്കാത്തത് തെരുവുനായ്ക്കള്‍ പെരുകാന്‍ ഇടയാക്കിയിട്ടുണ്ട്.
പുറക്കാട്ടിരിയില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. വിദ്യാര്‍ഥിനി ഇപ്പോള്‍ ചികിത്സയിലാണ്. തെരുവുനായ ശല്യം കൂടുമ്പോഴും കോര്‍പ്പറേഷന്‍ കാര്യമായ ഇടപെടലുകള്‍ക്ക് തയ്യാറാകുന്നില്ല.