യുവജന സംഘടനകളുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ അക്രമം

Update: 2018-05-01 15:06 GMT
Editor : Subin
യുവജന സംഘടനകളുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ അക്രമം
Advertising

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറില്‍ മീഡിയവണ്‍ കാമറാമാന് മനോജിന് പരിക്കേറ്റു. തിരുവനന്തപുരത്ത് എബിവിപി നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി...

സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ യുവജന - വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ച് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമായി.സെക്രട്ടറിയേറ്റിന് മുന്പില്‍ യുഡിവൈഎഫും പോലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍കുര്യാക്കോസ്,യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റ് പി.കെ ഫിറോസ് തുടങ്ങിയവര്‍ക്ക് പരുക്കേറ്റു.എബിവിപി സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

എംഎല്‍എമാരുടെ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു യുഡിഎഫിലെ യുവജന സംഘടനകള് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസുമായിയുണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

ഇതിന് പിന്നാലെ സ്വാശ്രയ കരാറിനെതിരെ എബിവിപി നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ല.തുടര്‍ന്ന് ലാത്തിച്ചാര്‍ജ് നടത്തി.പരിയാരം മെഡിക്കല്‍ കോളേജിലേക്ക് യുഡിവൈഎഫും,യുവമോര്‍ച്ചയും നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലാണ് അവസാനിച്ചത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News