തിരുനാള്‍ ആഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കണമെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Update: 2018-05-02 13:16 GMT
വെടിക്കെട്ടും മേളവും പ്രാര്‍ത്ഥനാ ചൈതന്യം ഇല്ലാതാക്കുന്നതാണെന്നും കര്‍ദ്ദിനാള്‍ ലേഖനത്തില്‍ പറയുന്നു
തിരുനാള്‍ ആഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി.
ഊട്ട് നേര്‍ച്ച പുനപരിശോധിക്കണം. തിരുന്നാള്‍ പരിസരത്ത് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന രീതി ഉപേക്ഷിക്കണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയുടെ പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറയുന്നത്. വെടിക്കെട്ടും മേളവും പ്രാര്‍ത്ഥനാ ചൈതന്യം ഇല്ലാതാക്കുന്നതാണെന്നും കര്‍ദ്ദിനാള്‍ ലേഖനത്തില്‍ പറയുന്നു.