ലൈംഗികാതിക്രമത്തിനെതിരെ മലയാളി യുവാവിന്‍റെ രാജ്യാന്തര ബുള്ളറ്റ് യാത്ര

Update: 2018-05-03 09:32 GMT
ലൈംഗികാതിക്രമത്തിനെതിരെ മലയാളി യുവാവിന്‍റെ രാജ്യാന്തര ബുള്ളറ്റ് യാത്ര
Advertising

45 ദിവസം നീണ്ട് നില്‍ക്കുന്ന യാത്ര ഇന്ത്യയിലെ വിവിധ നഗരങ്ങളിലും നേപ്പാള്‍ ബൂട്ടാന്‍ എന്നീ രാജ്യങ്ങളിലും പര്യടനം നടത്തും. ഇന്നലെ കന്യാകുമാരിയിലെത്തിയ ബഷീര്‍ ഇന്ന് ചെന്നെ ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

Full View

ലൈംഗികാതിക്രമത്തിനെതിരെ വേറിട്ട സമരവുമായി മലയാളി യുവാവിന്‍റെ രാജ്യാന്തര യാത്ര. റെയ്ഡ് എഗെയ്ന്‍സ്റ്റ് റേപ്പ് എന്ന തലക്കെട്ടില്‍ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മുഹമ്മദ് ബഷീറാണ് ബുള്ളറ്റില്‍ പര്യടനം ആരംഭിച്ചത്.

ലൈംഗികാതിക്രമത്തിനെതിരെ വിവിധ സമരങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ വേറിട്ട ഒരു സമരരീതി ആവിഷ്കരിച്ച് ശ്രദ്ധ നേടുകയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മുഹമ്മദ് ബഷീര്‍ എന്ന യുവാവ്. ക്ലാസിക് 350 ബുള്ളറ്റില്‍ പര്യടനം നടത്തി ശ്രദ്ധ നേടാനാണ് ബഷിറിന്റെ ശ്രമം. ബഷീറിന്‍റെ ബുള്ളറ്റ് യാത്രയുടെ ഫ്ലാഗ് ഓഫ് കര്‍മ്മം കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണര്‍ അനില്‍കുമാര്‍ നിര്‍വഹിച്ചു. ഇന്നലെ കഴക്കൂട്ടത്ത് വെച്ചാണ് യാത്ര തുടങ്ങിയത്. 45 ദിവസം നീണ്ട് നില്‍ക്കുന്ന യാത്ര ഇന്ത്യയിലെ വിവിധ നഗരങ്ങളിലും നേപ്പാള്‍ ബൂട്ടാന്‍ എന്നീ രാജ്യങ്ങളിലും പര്യടനം നടത്തും.

ഇന്നലെ കന്യാകുമാരിയിലെത്തിയ ബഷീര്‍ ഇന്ന് ചെന്നെ ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ഒന്നര ലക്ഷം രൂപ ചെലവ് വരുന്ന പര്യടനം കണ്‍സപ്റ്റ് ഗ്രൂപ്പാണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

Tags:    

Similar News