മദര്‍ തെരസേ, ലാളിത്യത്തിന്റെ പര്യായം
മദര്‍ തെരേസ വിശുദ്ധപദവിയിലേക്കുയരുമ്പോള്‍ ലോകം സ്നേഹമെന്ന ഒറ്റവാക്കിലേക്കൊതുങ്ങുന്നു
മദര്‍ തെരേസയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏത് കാലഘട്ടത്തിനും ഊര്‍ജം പകരുന്നതാണ്. ലാളിത്യത്തിന്റെ മറ്റൊരു പേര്. മദര്‍ തെരേസ വിശുദ്ധപദവിയിലേക്കുയരുമ്പോള്‍ ലോകം സ്നേഹമെന്ന ഒറ്റവാക്കിലേക്കൊതുങ്ങുന്നു.
മദര്‍ തെരേസ ജീവിച്ചിരുന്നപ്പോള്‍ തന്നെ വിശുദ്ധയായിരുന്നു. കൊല്‍ക്കത്തയുടെ തെരുവോരങ്ങളില്‍ അമ്മ കാരുണ്യത്തിന്റെ പ്രതിരൂപമായി. വലിച്ചെറിയപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ക്കും അനാഥരാക്കപ്പെട്ട വൃദ്ധര്‍ക്കും രോഗികള്‍ക്കും സാന്ത്വനമായി.
വാക്കിലും നോക്കിലും ജീവിതത്തിലും ലാളിത്യം കാത്തുസൂക്ഷിച്ചു. മദര്‍ തെരേസ എല്ലാ കാലഘട്ടത്തിലും വിശുദ്ധയാകുന്നത് ഇക്കാരണങ്ങളെല്ലാം കൊണ്ടാണ്.
മോട്ടിജീലില്‍ മദര്‍ തെരേസ തുടക്കം കുറിച്ചത് ഒരു സാമൂഹിക വിപ്ലവത്തിന് കൂടിയാണ്. വിശുദ്ധപദവിക്കുമപ്പുറം മദര്‍ തെരേസ സമാനകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ കൂടി പേരാകുന്നു.