സംസ്ഥാനത്ത് 377 ഹെക്ടർ ഭൂമി കൈയ്യേറ്റക്കാരുടെ പക്കലെന്ന് റവന്യൂ മന്ത്രി

Update: 2018-05-08 09:16 GMT
സംസ്ഥാനത്ത് 377 ഹെക്ടർ ഭൂമി കൈയ്യേറ്റക്കാരുടെ പക്കലെന്ന് റവന്യൂ മന്ത്രി
Advertising

സക്കറിയാ വെള്ളൂകുന്നേലും സിറിൾ പി ജേക്കബുമാണ് ഏറ്റവും കൂടുതൽ ഭൂമി കൈയ്യേറിയതെന്നും റവന്യൂ മന്ത്രി

സംസ്ഥാനത്ത് 377 ഹെക്ടർ ഭൂമി കൈയ്യേറ്റക്കാരുടെ പക്കലെന്ന് റവന്യൂ മന്ത്രി നിയമസഭയിൽ. കൂടുതൽ കൈയേറ്റം നടന്നത് ഇടുക്കി ജില്ലയിലെ കെഡിഎച്ച് വില്ലേജിലാണ്. സക്കറിയാ വെള്ളൂകുന്നേലും സിറിൾ പി ജേക്കബുമാണ് ഏറ്റവും കൂടുതൽ ഭൂമി കൈയ്യേറിയതെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.

ഇടുക്കി ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂമി കൈയ്യേറ്റം നടന്നത്. 1 10 ഹെക്ടർ ഭൂമി. വയനാട്ടിൽ 81 ഉം തിരുവനന്തപുരത്ത് 74 ഹെക്ടർ ഭൂമിയും കൈയ്യേറപ്പെട്ടു. ഇടുക്കിയിലെ കണ്ണൻദേവൻ ഹിൽസ് വില്ലേജിലാണ് ഏറ്റവും കൂടുതൽ കൈയ്യേറ്റം നടന്നത്.. സിപിരിറ്റ് ഓഫ് ജീസിസ് തലവൻ സക്കറിയ വെളിക്കുന്നിലിനാണ് ഏറ്റവുമധികം കയ്യേറ്റ ഭൂമിയുള്ളതെന്നും പി സി ജോർജിന് നല്കിയ മറുപടിയിൽ റവന്യു മന്ത്രി വ്യക്തമാക്കുന്നു. സർക്കാറിന്റെ കൈവശം ഏറ്റവുമധികം ഭൂമിയുള്ളത് ഇടുക്കി ജില്ലയിലാണന്നും മന്ത്രി, സഭയെ അറിയിച്ചു.

Full View

ഏലമലക്കാടുകളിലെ മരം മുറിക്കരുതെന്ന നിലപാടാണ് സിപിഐക്കുള്ളതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിവേദിത പി ഹരന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യമാണ് പരാമര്‍ശിക്കുന്നതെന്നും കാനം പറഞ്ഞു.

മഹാരാജാസ് കോളജിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ പിടി തോമസും ഹൈബി ഈഡനും അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. മഹാരാജാസിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളെ വാർക്കപ്പണിക്കുള്ള സാമഗ്രികളെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് സഭയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് പി ടി തോമസ് ആരോപിച്ചു. മാരകായുധങ്ങളാണ് കണ്ടെത്തിയതെന്നാണ് എഫ്ഐആറിലുള്ളത്. അന്വേഷണം വഴിതിരിച്ചുവിടാനും ആരെയോ സംരക്ഷിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് അംഗങ്ങളുടെ അവകാശത്തിന്റെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും പി ടി തോമസും ഹൈബി ഈഡനും ആവശ്യപ്പെട്ടു. മഹാരാജാസിൽ നിന്ന് ബോംബും വടിവാളും കണ്ടെത്തിയെന്ന പി ടി തോമസിന്റെ പ്രസ്താവന തെറ്റായതിനാൽ രേഖയിൽ നിന്ന് നിക്കണമെന്ന് എം സ്വരാജും ആവശ്യപ്പെട്ടു. അവകാശ ലംഘന നോട്ടീസിൽ സ്പീക്കർ തീരുമാനമെടുക്കും.

റബറിന്റെ താങ്ങുവില 200 രൂപ ആക്കണമെന്നും എല്ലാ നാണ്യവിളകൾക്കും വിലസ്ഥിരതാ ഫണ്ട് ഏർപ്പെടുത്തണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പട്ടു. ഇപ്പോഴുണ്ടായ വില തകർച്ച കർഷകരെ അഞ്ച് വർഷം വരെ ബാധിക്കാൻ ഇടയുള്ളതാണെന്നും പ്രതിപക്ഷം ഉന്നയിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 748 കോടി രൂപ റബർ സബ്സിഡി ഇനത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു. ആസിയാൻ ഉൾപ്പെടെ കേന്ദ്ര സർക്കാരുകൾ ഒപ്പിട്ട കരാറുകളാണ് നാണ്യവിളയുടെ വില തകർച്ചക്ക് കാരണം. കുരുമുളക് ഇറക്കുമതിയുമായി ബന്ധപ്പെട്ട ആര്‍സിപി കരാർ ഒപ്പിടുന്നതിലെ ആശങ്ക കേന്ദ്രത്തെ അറിയിച്ചതായും കൃഷി മന്ത്രി പറഞ്ഞു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമ സഭയിൽ നിന്നിറങ്ങിപ്പോയി.

കഴിഞ്ഞ 3 വർഷത്തിനിടെ തീവണ്ടി യാത്രയിക്കിടെ സ്ത്രീകൾക്കും കുട്ടികൾക്ക് എതിരായ ആക്രമണങ്ങളിൽ 383 കേസുകൾ റജിസ്റ്റർ ചെയ്തായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. സ്മാർട്ട് സിറ്റി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മിച്ചഭൂമി പട്ടയങ്ങളുടെ കൈ മാറ്റ അവകാശം 20 വർഷം കഴിയുന്നത് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ സഭയെ അറിയിച്ചു.

Tags:    

Similar News