ജിഎസ്ടി മൂലം വിപണി സ്തംഭനത്തിലേക്ക്
Update: 2018-05-09 10:29 GMT
ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാത്തതും സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടെ അടിസ്ഥാന സൌകര്യങ്ങള്‍ സജ്ജമാകാത്തതും മൂലം പലരും വില്‍പന തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
വേണ്ടത്ര മുന്നൊരുക്കമില്ലാതെ ജിഎസ്ടി നടപ്പിലാക്കിയത് വിപണി സ്തംഭനത്തിന് ഇടയാക്കുന്നു. ജൂലൈ ഒന്നുമുതല്‍ ജി എസ് ടി പ്രാബല്യത്തിലായെങ്കിലും ഇതു സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാത്തതും സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടെ അടിസ്ഥാന സൌകര്യങ്ങള്‍ സജ്ജമാകാത്തതും മൂലം പലരും വില്‍പന തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ധൃതി പിടിച്ചുള്ള നികുതി മാറ്റം നോട്ടുനിരോധനമുണ്ടാക്കിയ പോലൊരു വിപണി മാന്ദ്യത്തിന് വഴിവെച്ചാലും അദ്ഭുതപ്പെടാനില്ല.