ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍
കേസ് എന്‍ഐഎ അന്വേഷിക്കേണ്ട ആവശ്യമുണ്ടോ, ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നീ കാര്യങ്ങളാണ് മുഖ്യപരിഗണന വിഷയങ്ങള്‍...
ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. കേസില്‍ എന്‍ ഐ എ അന്വേഷണം ആവശ്യമുണ്ടോ, ഹദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈ കോടതിക്ക് അധികാരമുണ്ടോ എന്നീ വിഷയങ്ങളില്‍ കോടതി വാദം കേള്‍ക്കും. എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം.നല്‍കിയിരുന്നു. എന്‍ഐഎ അന്വേഷണത്തെ പിന്തുണച്ചു സമര്‍പ്പിക്കപ്പെട്ട ഹരജികളും കോടതിയുടെ പരിഗണനക്കെത്തും.
എന്‍ഐഎ അന്വേഷണം ചോദ്യം ചെയ്ത് ഹദിയയുടെ ഭര്‍ത്താവു ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വിശദമായി വാദം കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേസ് എന്‍ഐഎ അന്വേഷിക്കേണ്ട ആവശ്യമുണ്ടോ, ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നീ കാര്യങ്ങളാണ് മുഖ്യപരിഗണന വിഷയങ്ങള്‍ എന്ന് അവസാനം കേസ് പരിഗണിച്ചപ്പോള്‍ കോടതി പറഞ്ഞിരുന്നു.
ഹാദിയയുടെ മതം മാറ്റത്തിലും വിവാഹത്തിലും എന്‍ഐഎ അന്വേഷിക്കേണ്ട ഷെഡ്യൂള്‍ഡ് കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. ഹദിയയുടെ മതം മാറ്റത്തില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് ക്രൈം ബ്രാഞ്ച് കൈമാറിയിട്ടുണ്ട് ഇക്കാര്യവും കോടതിയെ സര്‍ക്കാര്‍ അറിയിച്ചേക്കും. എന്‍ ഐ എ അന്വേഷിക്കണം കുടുംബത്തിന് സുരക്ഷ നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹരജി കോടതിയുടെ മുന്നിലെത്തും.
മതം മാറി അഫ്ഗാനിസ്ഥാനിലെ ഐ എസ് കേന്ദ്രത്തിലേക്ക് പോയി എന്ന് ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി നിമിഷയെന്ന ഫാത്തിമയുടെ അമ്മ ഉള്‍പ്പെടെ നല്‍കിയ മൂന്ന് കക്ഷി ചേരല്‍ ഹരജികളും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കും.