ലാവ്‍ലിന്‍ കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടിക്ക് അനുമതി വേണമെന്ന് ഹൈക്കോടതി
ലാവലിന്‍ കമ്പനിക്കെതിരായ നടപടികള്‍ തുടരുന്നത് കോടതിയുടെ അനുമതിയോടെ മാത്രമേ ആകാവൂ എന്ന് ഹൈക്കോടതി. കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കത്തിനെതിരെ കമ്പനി സമര്‍പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.
ലാവലിന്‍ കമ്പനിക്കെതിരായ നടപടികള്‍ തുടരുന്നത് കോടതിയുടെ അനുമതിയോടെ മാത്രമേ ആകാവൂ എന്ന് ഹൈക്കോടതി. കമ്പനി ആവശ്യപ്പെട്ട രേഖകള്‍ മുഴുവന്‍ കൈമാറാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കത്തിനെതിരെ കമ്പനി സമര്‍പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.
കരിമ്പട്ടികയില്‍ പെടുത്തുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ കമ്പനിക്ക് ഷോകോസ് നോട്ടീസയച്ചിരുന്നു. ഇതിനെതിരെയാണ് കമ്പനി കോടതിയെ സമീപിച്ചത്. ഷോകോസിന് മറുപടി നല്‍കാന്‍ കമ്പനി നാലാഴ്ച്ചത്തെ സമയം ചോദിച്ചു. ഇത് കോടതി അനുവദിച്ചു. കരിമ്പട്ടികയില്‍ പെടുത്തുന്നത് സംബന്ധിച്ച രേഖകളൊന്നും സര്‍ക്കാര്‍ കൈമാറിയില്ലെന്ന് കമ്പനി വാദിച്ചു. ഷോകോസിന് മറുപടി നല്‍കാന്‍ കമ്പനിക്ക് അവകാശമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരും ലാവലിന്‍ കമ്പനിയും ചേര്‍ന്ന് മലബാര്‍ കാന്‍സര്‍ സെന്‍റരിന് വേണ്ടിയുണ്ടാക്കിയ ധാരണാപത്രം ഗൂഢാലോചനയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ വാദിച്ചു. ഹരജി രണ്ട് മാസത്തിന് ശേഷം വീണ്ടും പരിഗണിക്കും. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ് ഹരജി പരിഗണിച്ചത്.