സോളാര്‍കേസില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ജനങ്ങളില്‍ സംശയമുണ്ടാക്കിയിട്ടുണ്ടാകാമെന്ന് ചെന്നിത്തല
ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴിനല്‍കാന്‍ മല്ലേലി ശ്രീധരന്‍ നായരെ പ്രേരിപ്പിച്ചെന്ന ആരോപണം അവാസ്ഥവമാണെന്നും ചെന്നിത്തല
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളും പൊടിപടലങ്ങളും ജനങ്ങളില്‍ സംശയം ജനിപ്പിച്ചിട്ടുണ്ടാവാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളുടെ നിജസ്ഥിതി, അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമെ മനസിലാക്കാനാവൂ എന്ന് ചെന്നിത്തല സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ മൊഴി നല്‍കി. ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴിനല്‍കാന്‍ മല്ലേലി ശ്രീധരന്‍ നായരെ പ്രേരിപ്പിച്ചെന്ന ആരോപണം അവാസ്ഥവമാണെന്നും ചെന്നിത്തല പറഞ്ഞു.
മല്ലേലില്‍ ശ്രീധരന്‍ നായര്‍ മുന്‍ എംഎല്‍എ ബാബു പ്രസാദിന്റെ അമ്മാവനാണെന്നും കോണ്‍ഗ്രസ് നേതാവാണെന്നും താന്‍ പിന്നീടാണ് മനസ്സിലാക്കിയത്. മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ രഹസ്യ മൊഴി നല്‍കാന്‍ ബാബു പ്രസാദിനെ ഉപയോഗിച്ച് മല്ലേലില്‍ ശ്രീധരന്‍ നായരെ സ്വാധീനിച്ചു എന്ന ആരോപണം അവാസ്ഥവമാണ്.
ആവശ്യമില്ലെന്ന് തോന്നിയതിനാലാണ് സരിതയുടെ കത്ത് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കാതിരുന്നത്. നിയമസഭയില്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചോ എന്ന് ഉറപ്പ് വരുത്തിയിട്ടില്ല. ഇത് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ലേ എന്ന് ചോദ്യം ഉയര്‍ന്നെങ്കിലും തൃപ്തികരമായ മറുപടി ഉണ്ടായില്ല. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. താന്‍ അഭ്യന്തര മന്ത്രിയായി ചുമതല ഏല്‍ക്കുന്നതിന് മുന്പ് തന്നെ അന്വേഷണ സംഘം റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും ചെന്നിത്തല പറഞ്ഞു. അഭ്യന്തര മന്ത്രിയായിരിക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുനക്കരയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രിക്ക് ചെറുപോറല്‍ പോലും ഉണ്ടാക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞത് രാഷ്ട്രീയ പരാമര്‍ശമാണ്. ബിജുരാധാകൃഷ്ണന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. ബിജു രാധാകൃഷ്ണന് ജാമ്യം ലഭിക്കാതിരിക്കാന്‍ ആരോപണ വിധേയനായ മുന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രേരണയില്‍ പ്രതിപക്ഷ നേതാവ് കമ്മീഷനില്‍ കള്ളം പറയുകയാണെന്ന് ബിജുരാധാകൃഷ്ണന്റെ അഭിഭാഷകയുടെ നിലപാട്. ഐജി ടിജെ ജോസ് സോളാര്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതായി അറിയില്ല. ജോസിനെതിരെ അച്ചടക്ക നടപടി ശുപാര്‍ശ ചെയ്ത സെന്‍കുമാറിന്റെ റിപ്പോര്‍ട്ടിനെ കുറിച്ചും അറിയില്ലെന്നും ചെന്നിത്തല മൊഴി നല്‍കി.
ഇന്ന് മുന്‍ മന്ത്രി പി കെ ജയലക്ഷമി സോളാര്‍ കമ്മീഷന് മുമ്പാകെ ഹാജരാവും.
ടീം സോളാറിന്റെ ഷോറൂം ഉദ്ഘാടനത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് മൊഴി നല്‍കാനാണ് പി കെ ജയലക്ഷ്മി എത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജയലക്ഷ്മി ചടങ്ങില്‍ പങ്കെടുത്തതെന്നാണ് ആരോപണം. ആരോപണം സംബന്ധിച്ച്
ജയലക്ഷ്മി ഇന്ന് കമ്മീഷന്‍ മുമ്പാകെ വിശദീകരണം നല്‍കും.