സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയില്‍ നിന്നും വീണ്ടും മൊഴി എടുത്തേക്കും

Update: 2018-05-11 11:28 GMT
സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയില്‍ നിന്നും വീണ്ടും മൊഴി എടുത്തേക്കും
Advertising

ഉമ്മന്‍ ചാണ്ടിയില്‍ നിന്നും വീണ്ടും മൊഴി എടുക്കണോ എന്ന കാര്യത്തില്‍ സോളാര്‍ കമ്മീഷന്‍ ഇന്ന് തീരുമാനം എടുക്കും

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നും വീണ്ടും മൊഴി എടുക്കണോ എന്ന കാര്യത്തില്‍ സോളാര്‍ കമ്മീഷനില്‍ ഇന്ന് തീരുമാനം എടുത്തേക്കും. ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് ലോയേഴ്സ് യൂണിയനും കമ്മീഷന്റെ അഭിഭാഷകനും രംഗത്ത് വന്നിരുന്നു.

കമ്മീഷന്‍ മൊഴി എടുത്തതിന് ശേഷം അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ലോയേഴ്സ് യൂണിയന്‍ ഉന്നയിച്ചത്. കൂടാതെ സരിതയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

ബാക്കിയുള്ളവരെ വിസ്തരിച്ച ശേഷം ആവശ്യമായി വന്നാല്‍ ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നു.

Tags:    

Similar News