തെരുവുനായ പ്രശ്നം നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് സുധീരന്‍
Update: 2018-05-11 13:36 GMT
സംസ്ഥാനത്തെ സാഹചര്യം സുപ്രിംകോടതിയെ അറിയിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി.
തെരുവുനായ പ്രശ്നം നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സംസ്ഥാനത്തെ സാഹചര്യം സുപ്രിംകോടതിയെ അറിയിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. റേഷന്‍ കാര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനിയും സമയം നീട്ടിനല്‍കണമെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.