ഐഎസ് ബന്ധം; അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Update: 2018-05-11 08:57 GMT
ജാമ്യാപേക്ഷ പരിഗണിക്കുന്നത് NIA കോടതി
ഐഎസ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ്ചെയ്ത 6 പേരുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. നാലാം പ്രതി റംഷാദ്, പത്താം പ്രതി ജാസിം എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. കണ്ണൂരിലെ കനകമലയില്‍ യോഗം ചേരുന്നതിനിടെയാണ് ഇവരെ എന്‍ഐഎ പിടികൂടിയത്. കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ ഇരുവരും ബന്ധുക്കളാണ്.