സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ സമാപനം

Update: 2018-05-13 15:04 GMT
സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ സമാപനം
Advertising

കേരളത്തനിമ വിളിച്ചോതുന്ന നാടന്‍ കലകളുടെയും, വാദ്യാഘോഷങ്ങളുടെയും അകമ്പടിയോടെയാകും ഘോഷയാത്ര. ഒമ്പത് സംസ്ഥാനങ്ങളിലെ നാടന്‍ കലാരൂപങ്ങളും അരങ്ങേറും.

Full View

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുള്ള സാംസ്‍കാരിക ഘോഷയാത്ര നാളെ നടക്കും. കേരളത്തനിമ വിളിച്ചോതുന്ന നാടന്‍ കലകളുടെയും, വാദ്യാഘോഷങ്ങളുടെയും അകമ്പടിയോടെയാകും ഘോഷയാത്ര. ഒമ്പത് സംസ്ഥാനങ്ങളിലെ നാടന്‍ കലാരൂപങ്ങളും അരങ്ങേറും. നാളെ വൈകുന്നേരം 5.30ന് നടക്കുന്ന സമാപന ചടങ്ങുകള്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവമാണ് ഉദ്ഘാടനം ചെയ്യുക.

കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാന നഗരം ഉത്സവലഹരിയിലാണ്. സര്‍ക്കാര്‍ ഒരുക്കിയ 30 വേദികളില്‍ ഡാന്‍സും, പാട്ടും, നാടകവുമെക്കെ അരങ്ങേറുന്നു. കണ്ടാസ്വദിക്കാന്‍ നാട്ടുകാര്‍ ഒഴുകിയെത്തുകയാണ്. ഞായറാഴ്ച ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങും. പതിവുപോലെ വര്‍ണ്ണാഭമായ ഘോഷയാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 43 ഇനങ്ങള്‍ ഘോഷയാത്രയില്‍ അരങ്ങേറും. 9 അയല്‍ സംസ്ഥാനങ്ങളിലെ കലാകാരന്‍മ്മാര്‍ അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നുവെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.

മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന നൃത്തം സമാപന ചടങ്ങിനെ ആകര്‍ഷകമാക്കും. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ഘോഷയാത്ര രാത്രി എട്ടുമണിക്കാണ് അവസാനിക്കുക. അതിന് ശേഷം തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ ഭാഗങ്ങളിലേക്കും പ്രത്യേക കെഎസ്ആര്‍ടിസി സൌകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News