മലമ്പുഴയില്‍ വിഎസ് ബിജെപിയുടെ വോട്ട് വാങ്ങിയെന്ന് ഉമ്മന്‍ചാണ്ടി
വി എസ് മലമ്പുഴയില്‍ ബിജെപിയുടെ വോട്ടുവാങ്ങിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 2006ലെയും 2011ലെയും തെരഞ്ഞെടുപ്പിലെ കണക്കുകള്‍ ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി
ബിജെപി ബാന്ധവത്തില്‍ വാക്പോര് ശക്തിപ്പെടുത്തി വി എസ് അച്യുതാനന്ദനെതിരെ ആരോപണവുമായി മുഖ്യമന്ത്രി രംഗത്ത്. വി എസ് മലമ്പുഴയില്‍ ബിജെപിയുടെ വോട്ടുവാങ്ങിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 2006ലെയും 2011ലെയും തെരഞ്ഞെടുപ്പിലെ കണക്കുകള്‍ ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറയുന്നു. ഫേസ് ബുക്കിലാണ് മുഖ്യമന്ത്രിയുടെ ആരോപണം.
കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളായി മലമ്പുഴ മണ്ഡലത്തിലെ ബി.ജെ.പി വോട്ടുകള്‍ പൂര്‍ണമായി വി.എസ്. അച്യുതാനന്ദനാണ് വാങ്ങിയിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. 2006ല്‍ ബി.ജെ.പിക്ക് മലമ്പുഴയില്‍ ലഭിച്ചത് 3.75 ശതമാനം വോട്ടായിരുന്നു. എന്നാല്‍ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ട് 7.1 ശതമാനമായി (9498 വോട്ട്) ഉയര്‍ന്നു. 2011ല്‍ മലമ്പുഴ മണ്ഡലത്തില്‍ ബി.ജെ.പി മത്സരിച്ചതേയില്ല. അന്ന് ബി.ജെ.പിയുടെ ഘടകക്ഷിയായിരുന്ന ജെ.ഡി.യു കേരളത്തില്‍ മത്സരിച്ച ഏക സീറ്റായിരുന്നു മലമ്പുഴ. അന്ന് ജെ.ഡി.യുവിന് ലഭിച്ചത് വെറും 2772 വോട്ട് മാത്രം(2.03 ശതമാനം). 2006ലും 2011ലും ബി.ജെ.പിയുടെ വോട്ട് അച്യുതാനന്ദന്റെ പെട്ടിയിലേക്കാണ് പോയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
എന്നാല്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍നിന്നു ബി.ജെ.പിക്ക് ലഭിച്ചത് 23,433 (16.75 ശതമാനം) വോട്ടായിരുന്നു. വി.എസ്.അച്യുതാനന്ദന് വോട്ട് നല്‍കുന്ന പരിപാടി ബി.ജെ.പി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെത്തിയപ്പോള്‍ പാലിച്ചില്ല. ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നടത്തിയ ശക്തമായ മുന്നേറ്റം കണ്ട വി.എസ്.അച്യുതാനന്ദന്‍ ഇപ്പോള്‍ തീര്‍ത്തും പരിഭ്രാന്തിയിലാണ്. ബി.ജെ.പി.- ബി.ഡി.ജെ.എസ്. സഖ്യത്തിന്റെ വോട്ട് സമാഹരിച്ചാല്‍ മാത്രമേ തനിക്കു വിജയിക്കാന്‍ കഴിയൂ എന്ന് വി.എസ് അച്യുതാനന്ദന് ഉറപ്പായിരിക്കുന്നു. അതുകൊണ്ടാണ് വി.എസ് അച്യുതാനന്ദന്‍ തന്റെ വിമര്‍ശനത്തിന്റെ കുന്തമുന എനിക്കെതിരേ തിരിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് അതിലൂടെ ബി.ജെ.പി- ബി.ഡി.ജെ.എസ്. സഖ്യത്തെ വിമര്‍ശിക്കാതെ വിടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ബി.ജെ.പി.-ബി.ഡി.ജെ.എസ്. സഖ്യവുമായി രഹസ്യ വോട്ട് കച്ചവടം നടത്തുന്നത് എല്‍.ഡി.എഫ്. ബി.ജെ.പി- ബി.ഡി.ജെ.എസ്. സഖ്യവുമായി യു....
Posted by Oommen Chandy on Monday, May 2, 2016