മലപ്പുറത്ത് പകര്‍ച്ചവ്യാധികള്‍ പെരുകുന്നു
പൂക്കോട്ടൂരില്‍ നിരവധി പേര്‍ക്കാണ് മഞ്ഞപിത്തം പിടിപെട്ടത്
ഡിഫ്തീരിയക്ക് പുറകെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നു. പൂക്കോട്ടൂരില്‍ നിരവധി പേര്‍ക്കാണ് മഞ്ഞപിത്തം പിടിപെട്ടത്. മലയോര മേഖലയില്‍ ഡെങ്കിപനിയും ചിക്കുന്‍ഗുനിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പൂക്കോട്ടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്കാണ് മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാലിന്യപ്രശ്നമാണ് മഞ്ഞപിത്തം പടര്‍ന്ന് പിടിക്കുന്നതിന് പ്രധാന കാരണം.
നിലമ്പൂര്‍, കാളികാവ് തുടങ്ങിയ പ്രദേശങ്ങളില്‍ കൊതുകുജന്യ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുകയാണ്. മലേറിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിണര്‍ ഉള്‍പ്പെടെയുള്ള കുടിവെളള സ്രോതസുകള്‍ മലിനമാകുന്നതാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നതിന്റെ പ്രധാന കാരണം.