സ്പോര്‍ട്സ് കൌണ്‍സില്‍ അഴിമതിയില്‍ വിജിലന്‍സ് ത്വരിത അന്വേഷണം പ്രഖ്യാപിച്ചു

Update: 2018-05-13 22:03 GMT
Editor : Subin
സ്പോര്‍ട്സ് കൌണ്‍സില്‍ അഴിമതിയില്‍ വിജിലന്‍സ് ത്വരിത അന്വേഷണം പ്രഖ്യാപിച്ചു
Advertising

അഴിമതിക്കാര്‍ കുടുങ്ങുമെന്നായപ്പോഴാണ് തനിക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നതെന്നായിരുന്നു അഞ്ജുവിന്റെ ആരോപണം. അതേസമയം, അഞ്ജുവിന്‍റെ സഹോദരന്‍റെ നിയമനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. അന്വേഷണത്തെ അഞ്ജു സ്വാഗതം ചെയ്തു.

Full View

സ്പോര്‍ട്സ് കൌണ്‍സിലെ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് ത്വരിത അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനം. കഴിഞ്ഞ 10 വര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാനാണ് തീരുമാനിച്ചത്. മുന്‍ വോളിബോള്‍ താരം സെബാസ്റ്റ്യന്‍ ജോര്‍ജിന്‍റെ പരാതിയിലാണ് നടപടി.

10 വര്‍ഷത്തിനിടെ സ്പോര്‍ട്സ് കൌണ്‍സിലുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ഇടപാടുകളും അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാനാണ് വിജിലന്‍സ് തീരുമാനം. സ്പോര്‍ട്സ് ലോട്ടറി, കൌണ്‍സിലില്‍ നടന്ന നിയമനങ്ങള്‍, അടിസ്ഥാന സൌകര്യ വികസനവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് അന്വേഷണത്തിന്‍റെ പരിധിയില്‍ വരുന്ന പ്രധാനപ്പെട്ടവ. സ്പോര്‍ട്സ് ലോട്ടറിയില്‍ 2 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുന്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജ് ആരോപിച്ചിരുന്നു. കൂടാതെ ഹൈ ആള്‍ട്ടിറ്റ്യൂട് സ്റ്റേഡിയം നിര്‍മാണത്തിലും സിന്തറ്റിക് ട്രാക്കുകള്‍ നിര്‍മിച്ച് നല്‍കിയതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇവ അന്വേഷിക്കണമെന്നും അഞ്ജു ആവശ്യപ്പെട്ടിരുന്നു.

അഴിമതിക്കാര്‍ കുടുങ്ങുമെന്നായപ്പോഴാണ് തനിക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നതെന്നായിരുന്നു അഞ്ജുവിന്റെ ആരോപണം. അതേസമയം, അഞ്ജുവിന്‍റെ സഹോദരന്‍റെ നിയമനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. അന്വേഷണത്തെ അഞ്ജു സ്വാഗതം ചെയ്തു. സ്പോര്‍ട്സ് ലോട്ടറി നടപ്പിലാക്കിയപ്പോള്‍ കൌണ്‍സില്‍ അധ്യക്ഷനായിരുന്ന ടി പി ദാസന്‍ വീണ്ടും പ്രസിഡന്‍റാകുമെന്ന് ഉറപ്പായിരിക്കെയാണ് വിജിലന്‍സിന്‍റെ ത്വരിതാന്വേഷണം

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News