കറന്‍സി ക്ഷാമം: പെന്‍ഷന്‍ വിതരണം പ്രതിസന്ധിയില്‍
ആവശ്യപ്പെടുന്നതിന്‍റെ പത്തിലൊന്ന് തുകയാണ് പല ട്രഷറികളിലും ലഭിച്ചത്.
നോട്ട്ക്ഷാമം രൂക്ഷമായതോടെ തുടര്‍ച്ചയായ രണ്ടാം ദിസവും കോട്ടയം ജില്ലയിലെ പെന്‍ഷന്‍ വിതരണം മുടങ്ങി. ആവശ്യപ്പെടുന്നതിന്‍റെ പത്തിലൊന്ന് തുകയാണ് പല ട്രഷറികളിലും ലഭിച്ചത്. കറന്‍സി ക്ഷാമം ജില്ലയിലെ എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു.
ഇന്ന് ആറ് കോടി 95 ലക്ഷം രൂപ ആവശ്യപ്പെട്ടിടത്ത് ലഭിച്ചത് 1 കോടി 49 ലക്ഷം മാത്രം. ജില്ലാ ട്രഷറിയില്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടുവെങ്കിലും എസ്ബിഐ അനുവദിച്ചത് 10 ലക്ഷത്തില്‍ താഴെയാണ്. ആവശ്യപ്പെടുന്നതിന്‍റെ പത്തിലൊന്നു മാത്രം ബാങ്കില്‍ നിന്നും ലഭ്യമാകുന്നത്. ഈ സ്ഥിതി തുടര്‍ന്നാൽ വരും ദിവസങ്ങളിലും പ്രതിസന്ധി രൂക്ഷമാകുമെന്നും അധികൃതര്‍ അറിയിച്ചു.
ജില്ലാ ട്രഷറിയിലും 11 സബ് ട്രഷറികളിലും സ്ഥിതി സമാനമാണ്. പള്ളിക്കത്തോട് സബ് ട്രഷറിയില്‍ 5 ലക്ഷം ആവശ്യപ്പെട്ടുവെങ്കിലും ഒരു രൂപ പോലും ഇവിടെ ലഭിച്ചില്ല. ഇന്നലെ ഏഴ് കോടി ഇരുപത് ലക്ഷത്തോളം രൂപ ആവശ്യമുള്ളിടത്ത് ഒന്നേമുക്കാല്‍ കോടി മാത്രമാണ് ബാങ്കില്‍ നിന്നും കിട്ടിയിരുന്നത്. .ഇതിനിടെ ജില്ലയിലെ ബാങ്കുകളിലും എടിഎമ്മുകളിലും ഇന്നലെ മുതല്‍ കറന്‍സിക്ഷാമം രൂക്ഷമായിട്ടുണ്ട്.