ദേശീയ - സംസ്ഥാന വനിതാ കമ്മീഷനുകള്‍ തമ്മില്‍ വാക്പോര് തുടരുന്നു

Update: 2018-05-14 11:44 GMT
Editor : Subin
ദേശീയ - സംസ്ഥാന വനിതാ കമ്മീഷനുകള്‍ തമ്മില്‍ വാക്പോര് തുടരുന്നു
Advertising

കേരളത്തിൽ നിർബന്ധിത മതപരിവർത്തനത്തിന് പിന്നിൽ സാമ്പത്തിക സ്രോതസുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡി ജി പി ഉറപ്പ് നൽകിയെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ. ഹാദിയ സുപ്രീംകോടതിയിലെത്തുമെന്ന അങ്കലാപ്പ് കൊണ്ടാണ് രേഖാ ശർമ്മയുടെ തിരക്കിട്ട കേരള സന്ദർശനമെന്ന് എം സി ജോസഫൈൻ...

ഹാദിയ വിഷയത്തിൽ ദേശീയ വനിത കമ്മീഷനും സംസ്ഥാന വനിത കമ്മീഷനും തമ്മിലുള്ള വാക്പോര് തുടരുന്നു. കേരളത്തിൽ നിർബന്ധിത മതപരിവർത്തനത്തിന് പിന്നിൽ സാമ്പത്തിക സ്രോതസുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡി ജി പി ഉറപ്പ് നൽകിയതായി ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. എന്നാൽ ഹാദിയ സുപ്രീംകോടതിയിലെത്തുമെന്ന അങ്കലാപ്പ് കൊണ്ടാണ് രേഖാ ശർമ്മയുടെ തിരക്കിട്ട കേരള സന്ദർശനമെന്ന് എം സി ജോസഫൈൻ തിരിച്ചടിച്ചു.

Full View

കേരളത്തിൽ പെൺകുട്ടികളെ നിർബന്ധിതമായി മതം മാറ്റുന്നതിനൊപ്പം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് രേഖാ ശർമ്മയുടെ ആരോപണം.നിർബന്ധിത മതം മാറ്റത്തിന് വിധേയമായെന്ന് ഹാദിയ പരാതി പെട്ടിട്ടില്ല എന്നാൽ രാഹുൽ ഈശ്വർ പുറത്ത് വിട്ട ദൃശ്യങ്ങൾ വ്യാജമാകാമെന്നും ദേശീയ വനിത കമ്മീഷൻ അധ്യക്ഷ പറഞ്ഞുനിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട 11 പരാതികൾ രേഖാ ശർമ്മ ഡിജിപിക്ക് കൈമാറി. എന്നാൽ രേഖാ ശർമ്മക്കെതിരെ വിമശവുമായി എം സി ജോസഫൈൻ ഇന്നും രംഗത്തെത്തി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News