പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് സമ്മാനം നല്‍കാന്‍ അനുവദിക്കാതെ യുവമോര്‍ച്ച
പത്താം ക്ലാസില്‍ അറബിക് ഒന്നാം ഭാഷയായി പഠിച്ച് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനം നല്‍കുന്നത് യുവമോര്‍ച്ച ഇടപെട്ട് തടഞ്ഞു.
പത്താം ക്ലാസില്‍ അറബിക് ഒന്നാം ഭാഷയായി പഠിച്ച് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനം നല്‍കുന്നത് യുവമോര്‍ച്ച ഇടപെട്ട് തടഞ്ഞു. മലപ്പുറം മാറഞ്ചേരി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം. നിയമസഭ സ്പീക്കര്‍ പങ്കെടുത്ത പരിപാടിയിലെ ചടങ്ങാണ് എതിര്‍പിനെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നത്.
അറബിക് ഒന്നാം ഭാഷയായി പഠിച്ച് പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒരു ഗ്രാം സ്വര്‍ണമാണ് സമ്മാനം നല്‍കിയിരുന്നത്. മാറഞ്ചേരി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ അറബി അധ്യാപകന്റെ വകയാണ് സമ്മാനം. മൂന്ന് വര്‍ഷമായി ഈ സമ്മാനം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. ഇന്നലെ നടത്താനിരുന്ന പരിപാടി തടയുമെന്ന ഭീഷണിയുമായി രാവിലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്കൂളിലെത്തി. ഹെഡ്മാസ്റ്ററെ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് സ്ക്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പരിപാടി മാറ്റിവെക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സമ്മാനദാനം മാറ്റിവെച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ മികച്ച വിജയം നേടിയ മറ്റ് വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിതരണം ചെയ്തു.