ഹോര്‍ട്ടികോര്‍പ്പ് എംഡി സുരേഷ് കുമാറിനെ പുറത്താക്കി

Update: 2018-05-14 15:05 GMT
Editor : Alwyn K Jose
ഹോര്‍ട്ടികോര്‍പ്പ് എംഡി സുരേഷ് കുമാറിനെ പുറത്താക്കി
Advertising

തിരുവനന്തപുരത്ത് കൃഷിവകുപ്പിന്റെ സംഭരണ വിതരണ കേന്ദ്രത്തില്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി.

Full View

ഹോര്‍ട്ടികോര്‍പ്പ് എംഡി സുരേഷ് കുമാറിനെ പുറത്താക്കി. തിരുവനന്തപുരത്ത് കൃഷിവകുപ്പിന്റെ സംഭരണ വിതരണ കേന്ദ്രത്തില്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി. ഹോര്‍ട്ടികോര്‍പ്പിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമിക്കാണ് പകരം ചുമതല. ക്രമക്കേടുമായി ബന്ധപ്പെട്ട രീജിണല്‍ മാനേജര്‍ മധുസൂദനനേയും മാറ്റിയതായാണ് റിപ്പോര്‍ട്ട്. ആനയറ മൊത്തവിതരണ കേന്ദ്രത്തിലെ ക്രമക്കേട് കൃഷി ഡയറക്ടറേറ്റ് അന്വേഷിക്കും.

തമിഴ്നാട്ടില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് സര്‍ക്കാരിന്റെ വിതരണകേന്ദ്രത്തില്‍ എത്തുന്നതെന്ന് മന്ത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. ആനയറയിലെ മൊത്ത വ്യാപാര വിപണന കേന്ദ്രത്തില്‍ രാവിലെ ഏഴരയോടെയത്തിയ മന്ത്രി ക്രമക്കേടുകള്‍ കയ്യോടെ പിടികൂടി. ഓരോ ഇനവും മന്ത്രി പരിശോധിച്ചു. ചാല മാര്‍ക്കറ്റില്‍ നിന്നുള്‍പ്പെടെയുള്ള ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണ് ഹോര്‍ടികോര്‍പ്പിന്റെ കേന്ദ്രത്തില്‍ തനി നാടന്‍ എന്ന പേരില്‍ വില്‍ക്കുന്നതെന്ന് പരിശോധനക്ക് ശേഷം മന്ത്രി പറഞ്ഞു. നേന്ത്രക്കായ, കാബേജ്, തക്കാളി, പയര്‍ എന്നിവയെല്ലാം ചീഞ്ഞളിഞ്ഞവ. കേരളത്തില്‍ സുലഭമായി ലഭിക്കുന്നവ പോലും തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവരുകയാണ്. ഏജന്റുമാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇവിടെ കൃത്യമായ രജിസ്റ്റര്‍ പോലുമില്ലെന്ന് മന്ത്രിക്ക് പരിശോധനയില്‍ ബോധ്യപ്പെട്ടു. കേരളത്തിലെ രണ്ടോ മൂന്നോ കര്‍ഷകരില്‍ നിന്ന് മാത്രമാണ് ഉത്പനങ്ങള്‍ സംഭരിക്കുന്നത്. വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News