പിഎസ്‍സി ചോദ്യപേപ്പറിലും കോപ്പിയടി; സോഷ്യോളജിയിലെ ചോദ്യങ്ങള്‍ എക്ണോമിക്സില്‍

Update: 2018-05-15 12:01 GMT
പിഎസ്‍സി ചോദ്യപേപ്പറിലും കോപ്പിയടി; സോഷ്യോളജിയിലെ ചോദ്യങ്ങള്‍ എക്ണോമിക്സില്‍
Advertising

പി.എസ്.സി നടത്തിയ ഹയര്‍സെക്കണ്ടറി ഇക്കണോമിക്സ് ജൂനിയര്‍ അധ്യാപക പരീക്ഷയില്‍ ചോദ്യങ്ങള്‍ കോപ്പിയടിച്ചതായി പരാതി.

പി.എസ്.സി നടത്തിയ ഹയര്‍സെക്കണ്ടറി ഇക്കണോമിക്സ് ജൂനിയര്‍ അധ്യാപക പരീക്ഷയില്‍ ചോദ്യങ്ങള്‍ കോപ്പിയടിച്ചതായി പരാതി. പരിശീലന ചോദ്യവലിയില്‍ നിന്ന് ചോദ്യങ്ങള്‍ അതേ പടി പകര്‍ത്തിയതിന് പുറമേ സോഷ്യോളജി സിലബസില്‍ ചോദ്യങ്ങളും എക്കണോമിക്സ് പരീക്ഷയില്‍ വന്നതായി ഉദ്യോഗാര്‍ഥികള്‍ ചൂണ്ടികാണിക്കുന്നു. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികള്‍ പിഎസ് സി യെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

Full View

എക്കണമോക്സില്‍ നിന്ന് 70 ശതമാനം ചോദ്യങ്ങളാണ് പരീക്ഷയില്‍ ചോദിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ സോഷ്യോളജി അടക്കമുള്ള വിഷയങ്ങളിലെ ചോദ്യങ്ങളും കടന്നു വന്നതായാണ് പരാതി. ചോദ്യപേപ്പറിലെ 20 ലധികം ചോദ്യങ്ങള്‍ ചില വെബ് സൈറ്റുകളില്‍ നിന്നും എംജി സര്‍വകലാശാലയുടെ ഡിഗ്രി അര്‍ബന്‍ സോഷ്യോളജി ക്വസ്റ്റിന്‍ ബാങ്കില്‍ നിന്നും പകര്‍ത്തിയതായുമാണ് ഒരു വിഭാഗം ഉദ്യോഗാര്‍ഥികളുടെ പരാതി.

ഇതിനു പുറമേ ഓരോ ചോദ്യം മൂന്നിടത്ത് ആവര്‍ത്തിക്കുകയും ചെയ്തു. ജനറല്‍ വിഭാഗത്തില്‍ നിന്നും ചോദിക്കേണ്ട 30 ശതമാനം ചോദ്യങ്ങളുടെ നിലവാരത്തേയും ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യം ചെയ്യുന്നു. പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് പിഎസ് സി ക്ക് ഒപ്പ് ശേഖരണം നടത്തി അപേക്ഷ നല്‍കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. 2012 ലും ഇതേ നിലയില്‍ ചോദ്യങ്ങള്‍ ഗൈഡില്‍ നിന്ന് പകര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കായിരുന്നു.

Tags:    

Similar News