ഹിന്ദു വിദ്യാഭ്യാസ മന്ത്രിയും ഹിന്ദു പ്രതിപക്ഷ നേതാവും ബി.ജെ.പിയുടെ നേട്ടമെന്ന് രാഹുല്‍ ഈശ്വര്‍

Update: 2018-05-15 10:15 GMT
Editor : admin
ഹിന്ദു വിദ്യാഭ്യാസ മന്ത്രിയും ഹിന്ദു പ്രതിപക്ഷ നേതാവും ബി.ജെ.പിയുടെ നേട്ടമെന്ന് രാഹുല്‍ ഈശ്വര്‍
Advertising

സി. രവീന്ദ്രനാഥ് വിദ്യാഭ്യസ മന്ത്രിസി. രവീന്ദ്രനാഥ് വിദ്യാഭ്യസ മന്ത്രിയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും ആയത് സംസ്ഥാനത്ത് ബി.ജെ.പി നേടിയ വളര്‍ച്ചയുടെ ഫലമാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം കേരളത്തില്‍ ഹിന്ദു വിദ്യാഭ്യാസ മന്ത്രിയെയും ഹിന്ദു പ്രതിപക്ഷ നേതാവിനെയും ലഭിച്ചത് ബി.ജെ.പിയുടെ നേട്ടമെന്ന് രാഹുല്‍ ഈശ്വര്‍. സി. രവീന്ദ്രനാഥ് വിദ്യാഭ്യസ മന്ത്രിയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും ആയത് സംസ്ഥാനത്ത് ബി.ജെ.പി നേടിയ വളര്‍ച്ചയുടെ ഫലമാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തിന് ഒരു ഹിന്ദു വിദ്യാഭ്യാസ മന്ത്രിയെ ലഭിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

സംഭവം വിവാദമായതിനെ തുടർന്ന് മറുപടിയുമായി രാഹുൽ രംഗത്തെത്തി. 'എന്റെ ചില നിഷ്പക്ഷമായ നിരീക്ഷണങ്ങളുടെ പേരിൽ വിമർശനവുമായി രംഗത്തുവരുന്ന കമ്യൂണിസ്റ്റുകാർ ഒരു കാര്യം ഓർക്കണം. ഭീകരവാദ ബന്ധത്തിന്റെ പേരിൽ ജയിലിൽ പോയ മഅദനിയുമായി കൂട്ടുകൂടിയവരാണ് സി.പി.എമ്മുകാർ' - രാഹുൽ കുറിച്ചു. രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് യുവജന കമ്മീഷന്‍ അംഗമായിരുന്ന രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News