കാഞ്ഞങ്ങാട് ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണകേന്ദ്രം

Update: 2018-05-16 02:40 GMT
കാഞ്ഞങ്ങാട് ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണകേന്ദ്രം
Advertising

ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കാഞ്ഞങ്ങാട് വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മിച്ചു നല്‍കുന്ന കേന്ദ്രം കണ്ടെത്തി. ട്രാവല്‍ ഏജന്‍സിയുടെ മറവിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ന്യൂ വേള്‍ഡ് ട്രാവല്‍ എജന്‍സിയിലാണ് വ്യാജ പാസ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കുന്നത് കണ്ടെത്തിയത്. കേന്ദ്രത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 35 വ്യാജ പാസ്പോര്‍ട്ടുകള്‍, നിരവധി കൃത്രിമ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ കണ്ടെത്തി. വ്യാജ രേഖള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെട്ടുത്തു. ട്രാവല്‍ ഏജന്‍സിയുടെ നടത്തിപ്പുകാരനായ കാഞ്ഞങ്ങാട് കൊളവയലിലെ അബ്ദുറഹമാനെതിരെ പോലീസ് കേസെടുത്തു.

പ്രതിയെ പിടികൂടാനായിട്ടില്ല. ഐ ടി ആക്ട് ഉള്‍പ്പടെ ആറു വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷവും കാഞ്ഞങ്ങാട് വ്യാജ സര്‍ട്ടിഫിക്കറ്റുകളും മണല്‍പാസുകളും നിര്‍മ്മിച്ചു നല്‍കുന്ന കേന്ദ്രത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Tags:    

Similar News